മുണ്ടക്കയം ടൗണിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ. വനംവകുപ്പും പോലീസും തിരച്ചിൽ നടത്തുന്നു
മുണ്ടക്കയം ടൗണിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ. വനംവകുപ്പും പോലീസും തിരച്ചിൽ നടത്തുന്നു
മുണ്ടക്കയം: മുണ്ടക്കയം ടൗണിന് സമീപം പുലിയെ കണ്ടതായുള്ള അഭ്യൂഹത്തെ തുടർന്ന് വനംവകുപ്പും പോലീസും തിരച്ചിൽ നടത്തുന്നു. ശനിയാഴ്ച പുലർച്ചെ അഞ്ചേമുക്കാലോടുകൂടി പൈങ്ങനാ പള്ളിക്കു സമീപം പുലി റോഡിന് മറുവശത്തേക്ക് ഓടിമറയുന്നത് കണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരു അപകടം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇവിടെ നിന്നിരുന്ന ആളുകളാണ് പുലിയെ കണ്ടതായി അവകാശപ്പെടുന്നത്. പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ മേഖലയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.