കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

കാഞ്ഞിരപ്പള്ളി ടൗണിൽ മെഗാ ക്ലീനിങ് പരിപാടി നടത്തി

കാഞ്ഞിരപ്പളളി :  കാഞ്ഞിരപ്പളളി ടൗണ്‍ മെഗാ ക്ലീനിംഗ് പരിപാടിയുടെ ഉല്‍ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോളി മടുക്കക്കുഴി നിർവഹിച്ചു.
. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  കെ.ആര്‍ തങ്കപ്പന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍പേഴ്സണ്‍ ഷക്കില നസീര്‍, പഞ്ചായത്ത്  സ്ഥിരം സമതി ചെയര്‍മാന്‍മാരായ റിജോ വാളാന്തറ , ബിജു ചക്കാല, സുമി ഇസ്മായില്‍ , മഞ്ചു മാത്യൂ മെമ്പര്‍മാരായ ശ്യാമ ഗംഗാധരന്‍ , വി.പി രാജന്‍, റാണി ടോമി , നിസ്സ സലിം ,അമ്പിളി ഉളളിക്യഷ്ണന്‍, ബ്ലസ്സി ബിനോയി , വി.പി.ഇസ്മയില്‍, അജി കാലായില്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ദീപ്തി ഷാജി തുടങ്ങിവര്‍ പ്രസംഗിച്ചു. കൂടാതെ അംഗന്‍വാടി പ്രവര്‍ത്തകര്‍ , ഹരിത കര്‍മ്മ സേനാ പ്രവര്‍ത്തകര്‍, ,കുടുംബശ്രീ പ്രവര്‍ത്തകര്‍ , തൊഴിലുറപ്പ്  പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാര്‍ ,പ്രേരക്മാര്‍, പൊതുജനങ്ങള്‍  എന്നിവരെ ഉള്‍പ്പെടുത്തി വിവിധ പഞ്ചായത്ത് അംഗങ്ങളുടെ നേത്യത്വത്തില്‍ കാഞ്ഞിരപ്പളളി കുരിശുകവല മുതല്‍ റാണി ആശുപത്രി  ജംഗ്ഷന്‍ വരെയുളള ടൗണ്‍ പ്രദേശം ക്ലീനിംഗ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

<p>You cannot copy content of this page</p>