ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ച​വ​യ​ലി​ൽ എ​ട്ടു​പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചു.

പ്രതീകാൽമക ചിത്രം

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ച​വ​യ​ലി​ൽ എ​ട്ടു​പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചു. ജാ​ഗ്ര​താ​നി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് രം​ഗ​ത്ത്. പു​ഞ്ച​വ​യ​ൽ ടൗ​ണി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ൽ​നി​ന്നു വെ​ള്ളം കു​ടി​ച്ച ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ​ക്കും സ​മീ​പ​ത്തെ ക​ട​യി​ലു​ള്ള​വ​ർ​ക്കും ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ​ക്കാ​ണ് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രേ കി​ണ​റ്റി​ൽ​നി​ന്നു തി​ള​പ്പി​ക്കാ​ത്ത വെ​ള്ളം ഇ​വ​ർ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ണ​ർ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി ശു​ചീ​ക​രി​ക്കു​ക​യും മേ​ഖ​ല​യി​ൽ ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെയ്തു. കൂ​ടാ​തെ സ​മീ​പ​ത്തെ കി​ണ​റു​ക​ളും ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി. പ്ര​ദേ​ശ​ത്ത് ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട് സോ​ഡാ ഫാ​ക്ട​റി​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് അ​ട​പ്പി​ച്ചു. ആ​ശാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഭ​വ​ന​സ​ന്ദ​ര്‍​ശ​നം ന​ട​ത്തി ജാ​ഗ്ര​താ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​വ​രി​ക​യാ​ണ്. തു​ട​ര്‍​ന്നു ജി​ല്ലാ മെ​ഡി​ക്ക​ല്‍ ടീം, ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗം ന​ട​ത്തി. മു​ണ്ട​ക്ക​യം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം സൂ​പ്ര​ണ്ട് ഡോ. ​സീ​ന എ​സ്. ഇ​സ്മാ​യി​ല്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ന്തോ​ഷ് മാ​ത്യു, ജൂണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ഉ​ല്ലാ​സ് കുമാ​ര്‍, എ​സ്. സ്മി​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page