നൂറുൽഹുദാ യുപി സ്കൂൾ പഠനോത്സവം ഇന്ന്
നൂറുൽഹുദാ യുപി സ്കൂൾ പഠനോത്സവം ഇന്ന്
കാഞ്ഞിരപ്പള്ളി :പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ കഴിവുകളെ വളർത്തുക എന്ന ലക്ഷ്യവുമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പഠനോത്സവ പരിപാടി ഇന്ന് രാവിലെ 10ന് എൻ എച്ച് എ യു.പി.സ്കൂളിൽ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ആർ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. പി.ടി.എ. പ്രസിഡണ്ട് യൂനുസ് അധ്യക്ഷത വഹിക്കും.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമി ഇസ്മായിൽ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. സുൽഫിക്കർ ബ്ലോക്ക് പ്രോഗ്രാം കോ- ഓർഡിനേറ്റർ അജാസ് വാരിക്കാട് ,മാനേജർസഫർ വലിയകുന്നത്ത്, ഹെഡ്മിസ്ട്രസ്സ് ദീപാ യു നായർ സ്റ്റാഫ് സെക്രട്ടറി നാസർ മുണ്ടാക്കയം, എസ്.ആർ.ജി കൺവീനർ കാർത്തിക എ .ആർ എന്നിവർ പ്രസംഗിക്കും