ഈരാറ്റുപേട്ടടോപ് ന്യൂസ്പ്രാദേശികം

ഇല്ലിക്കൽകല്ലിൽ കടന്നൽ ആക്രമണം: 20 ഓളം വിനോദസഞ്ചാരികൾ ആശുപത്രിയിൽ

ഇല്ലിക്കൽകല്ലിൽ കടന്നൽ ആക്രമണം:
20 ഓളം വിനോദസഞ്ചാരികൾ ആശുപത്രിയിൽ

ഈരാറ്റുപേട്ട: ടൂറിസ്റ്റ് കേന്ദ്രമായ തലനാട് ഇല്ലിക്കൽകല്ല് ഭാഗത്ത് കടന്നൽ ആക്രമണത്തിൽ ഇരുപതോളം വിനോദസഞ്ചാരികൾക്ക് പരിക്ക്. ഞായറാഴ്ച രാവിലെയാണ് സംഭവം. കടന്നൽ കുത്തേറ്റവരെ ഈരാറ്റുപേട്ട പി.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നൽകി. ആരുടേയും പരിക്ക് ഗുരുതരമല്ല.

സതീഷ് കുമാർ തമിഴ്നാട്, ജെറി ചെങ്ങളം, നിവേദ് ടി.ജി കർണാടക, നിതീഷ് പൊൻകുന്നം, അഖിലൻ കാക്കനാട്, അമൽ സോണി കുറുപ്പന്തറ, നന്തു കാഞ്ഞിരപ്പള്ളി, സാനിയോ ഏലംകുളം, സുധീഷ് കുമാർ തമിഴ്നാട്, ഐസക് കോട്ടയം, വിഷ്ണു കാഞ്ഞിരപ്പള്ളി, അമൽ കുറുപ്പന്തറ, റുഷിദ ചേനപ്പാടി, ജെറിന ജോയൽ കോട്ടയം, ഷിഹാബ് ചേനപ്പാടി, ശ്രീജ എരുമേലി, സനിത് കോട്ടയം, സന്യ ചേർത്തല തുടങ്ങിയവർക്കാണ് കടന്നൽ കുത്തേറ്റത്.

തലനാട് ചോനമല വഴിയിലൂടെയാണ് ഇവർ ഇല്ലിക്കൽ കല്ലിലേക്ക് എത്തിയത്. മുകളിലേയ്ക്ക് കയറുന്നതിനിടെയാണ് പെരുന്തേനീച്ചയുടെ ആക്രമണമുണ്ടായത്. സഞ്ചാരികളിൽ ആരോ കല്ലെറിഞ്ഞതാണ് പെരുന്തേനീച്ച ആക്രമിക്കാൻ കാരണമായി കുത്തേറ്റവർ പറയുന്നത്.

കുത്തേറ്റവരിൽ ചിലർക്ക് ബോധക്ഷയമുണ്ടാവുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്‌തിരുന്നു. ഉടൻ തന്നെ സമീപത്തെ വ്യപാരികളും നാട്ടുകാരും ചേർന്ന് പ്രഥമശുശ്രൂഷ നൽകി. ഈരാറ്റുപേട്ട അഗ്‌നിരക്ഷാ സേനയും വിവരമറിഞ്ഞ് ഈരാറ്റുപേട്ടയിൽനിന്നെത്തിയ ടീം നന്മക്കൂട്ടത്തിന്റെ സന്നദ്ധ പ്രവർത്തകരും ചേർന്ന് ഇടുങ്ങിയ വഴിയിലൂടെ വളരെ സാഹസികമായാണ് കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

<p>You cannot copy content of this page</p>