നവീകരിച്ച ഏസി ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനവും യാത്രയയപ്പു സമ്മേളനവും നടത്തി.
നവീകരിച്ച ഏസി ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനവും യാത്രയയപ്പു സമ്മേളനവും നടത്തി.
കൂട്ടിക്കൽ – ഏന്തയാർ ഒലയനാട് ശ്രീ ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ വാർഷികവും, എ സി ക്ലാസ്സ്റൂം മൾട്ടിമീഡിയ ക്ലാസ്സ്റൂം എന്നിവയുടെ ഉദ്ഘാടനം പത്തനംതിട്ട എംപി ആന്റോ ആന്റണി നിർവഹിച്ചു. സ്ക്കൂൾ മാനേജർ റിട്ടേ: എക്സ് സർവ്വീസ്മെൻ സി.എൻ.വിശ്വനാഥൻ അദ്ധ്യഷനായിരുന്നു. സാധാരണക്കാരിൽ സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്നഒരു എയ്ഡഡ് സ്കൂളിൽ എസി റൂം നിർമ്മിച്ച യുപി സ്കൂൾ മാനേജ്മെന്റിനെ എം.പി. അഭിനന്ദിച്ചു. ആദ്യമായാണ് ഒരു എയ്ഡഡ് സ്കൂളിൽ എസി റൂം കുട്ടികൾക്ക് വേണ്ടി നിർമ്മിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. സ്ക്കൂൾ മാഗസിൻ്റെ പ്രകാശന കർമ്മം കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് നിർവ്വഹിച്ചു. ഹൈറേഞ്ച് എസ് എൻ ഡി പി യൂണിയൻ സെക്രട്ടറിഅഡ്വ: പി. ജിരാജ് മുഖ്യപ്രഭാഷണം നടത്തി. ത്രിതല ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സെന്റ് ജോസഫ് ചർച്ച് വികാരി ഫാദർ സേവ്യർ മാമൂട്ടിൽ, മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ലത്തീഫ് പണിക്കവീട്ടിൽ, പൂർവ്വ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ, രക്ഷകർത്താക്കൾ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. 32 വർഷം സേവനമനുഷ്ഠിച്ച് സർവീസിൽ നിന്നും വിരമിക്കുന്ന പ്രഥമ അദ്ധ്യാപിക സുജ ടീച്ചറെ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികൾ , സമ്മാനദാനങ്ങൾ, എന്നിവയും ഉണ്ടായിരുന്നു.