മൂന്നാം ദിനവും സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും ആശ്വാസമായി സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7960 രൂപയിലും പവന് 63680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വെള്ളി നിരക്കും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 105 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 104 രൂപയിലാണ് വ്യാപാരം നടക്കുന്നത്.