ആരോഗ്യബോധവത്കരണ ക്‌ളാസ്സും സൗജന്യ ചികിത്സ ക്യാമ്പും ഇന്ന്
മുണ്ടക്കയം : അക്യുപങ്ചർ ഫെഡറേഷൻ കേരള (AFK) യും മുണ്ടക്കയം ലൈഫ് കെയർ ലാബും സംയുക്തമായി നടത്തുന്നആരോഗ്യബോധവത്കരണ ക്‌ളാസ്സും സൗജന്യ ചികിത്സ ക്യാമ്പും ഇന്ന് മുണ്ടക്കയം കൂട്ടിക്കൽ റോഡിൽ ഉള്ള ലൈഫ് കെയർ ലാബിൽ നടക്കും. AFK യുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആരോഗ്യക്യാമ്പയിൻ ‘ SANATIO 25’ ന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘ആരോഗ്യ കേരളത്തിന് അക്യുപങ്‌ചറിന്റെ കൈത്താങ്ങ് ” എന്ന സന്ദേശ മുയർത്തി ആരോഗ്യരംഗത്ത് സമൂഹം നേരിടുന്ന അജ്ഞതയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടി ആരോഗ്യ സദസ്സുകളും പോസ്റ്റർ/ ലഖുലേഖ പ്രദർശനങ്ങളും നടത്തുക, പ്രകൃതി പാചക ക്‌ളാസുകൾ, ദൈനം ദിന ലഘു വ്യായാമ പരിശീലനങ്ങൾ തുടങ്ങിയവയാണ് ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.
മുണ്ടക്കയം സബ് ഇൻസ്‌പെക്ടർ വിപിൻ പി.കെ.പരിപാടി ഉദ്‌ഘാടനം ചെയ്യും. AFK സ്റ്റേറ്റ് വൈസ് പ്രസിഡന്റ് APr. മുഹ്‌സിന അയൂബ് അധ്യക്ഷത് വഹിക്കുന്ന യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ ബെന്നി ചേറ്റുകുഴി, ഫൈസൽ മോൻ എന്നിവർ സംസാരിക്കും. ജനങ്ങളുടെ ജീവിത ശൈലി യിലെ പ്രശ്നങ്ങളും ആഹാര രീതിയിലെ അനിയന്ത്രിത രീതികളും മൂലമുണ്ടായേക്കാവുന്ന രോഗങ്ങളെക്കുറിച്ച് AFK ജില്ലാ പ്രസിഡന്റ് APr. ഷാജഹാൻ ക്ലാസ് എടുക്കും.
തുടർന്നു നടക്കുന്ന സൗജന്യ ചികിത്സ ക്യാമ്പിന് APR.ഹസീന കെ.പി നേതൃത്വം നൽകും. രാവിലെ 9.30 ന് പരിപാടി ആരംഭിക്കും.