വരിക്കാനി മുസ്ലിം ജമാഅത്ത് പള്ളിയിലെ സിസിടിവികളും കേബിളുകളും അടിച്ചു തകർത്തതായി പരാതി
മുണ്ടക്കയം : വരിക്കാനി മുസ്ലിം ജമാഅത്ത് പള്ളിയിലെ ഓഫീസിന് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവികളും കേബിളുകളും അടിച്ചു തകർത്തതായി പരാതി. വെള്ളിയാഴ്ച പകൽസമയത്തായിരുന്നു സംഭവം. സംഭവത്തെ സംബന്ധിച്ച് ജമാഅത്ത് അധികൃതർ പോലീസിൽ പരാതി നൽകി