എസ് പി സി കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ് നടത്തി
പാസ്സിങ്ങ് ഔട്ട് പരേഡ്
എരുമേലി : എരുമേലി സെന്റ്. തോമസ് ഹയര്‍ സെക്കണ്ടറി
സ്‌കൂളിലെ സീനിയര്‍ എസ് പി സി കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ് നടത്തി . കാഞ്ഞിരപ്പള്ളി ്ഡി വൈ എസ് പി അനില്‍കുമാര്‍ എം മുഖ്യാതിഥിയായി അഭിവാദ്യം സ്വീകരിച്ചു സന്ദേശം നല്‍കിയ ചടങ്ങില്‍, എസ്. പി.സി. കോട്ടയം ജില്ലാ എ ഡി എന്‍ ഒ ജയകുമാര്‍ ഡി, സ്‌കൂള്‍ മാനേജര്‍ റവ.ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സെന്‍ ജെ.പി., സ്‌കൂള്‍ ഹെഡ്മിസ്ട്രസ് രേഖ മാത്യൂസ് , സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് സോയൂസ് പി. തോമസ് എന്നിവര്‍ അഭിവാദ്യം സ്വീകരിച്ചു. നെഹില എസ്, ലക്ഷ്മി ജി ആധിയാര്‍ എന്നിവര്‍ പരേഡിനു നേതൃത്യം നല്‍കി.