സി ഡി എസ് വൈസ് ചെയർ പേഴ്സൺ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ധർണ്ണ നടത്തി
സി ഡി എസ് വൈസ് ചെയർ പേഴ്സൺ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ധർണ്ണ നടത്തി
മുണ്ടക്കയം: പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് തട്ടിപ്പുകാരോട് ഒപ്പം നിന്ന് പ്രവർത്തിച്ച മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ പ്രമീളാ ബിജു രാജി വയ്ക്കണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുണ്ടക്കയം മണ്ഡലം മഹിളാ കോൺഗ്ഗ്രസ്സിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ്ണ നടത്തി. കൂടുംബശ്രീ വൈസ് ചെയർപേഴ്സൺ സ്ഥാനത്തു ഇരുന്നു കൊണ്ട് പഞ്ചായത്തിലെ കുടുംബശ്രീക്കാരെയും നൂറ് കണക്കിന് നാട്ടുകാരെയും പാതിവിലയ്ക്ക് വിവിധ തരത്തിലുള്ള സ്കൂട്ടർ, ലാപ്പ്ടോപ്പ്, ഗൃഹോപകരണങ്ങൾ തുടങ്ങിയവ നൽകാം എന്ന് പറഞ്ഞു കൊണ്ട് 60,000 മുതൽ 1 ലക്ഷം രൂപാവരെ തന്റെ സ്വാധീനം ഉപയോഗിച്ചു കൊണ്ട് ആളുകളെ കെണിയിൽപ്പെടുത്തുകയും വഞ്ചിക്കുകയും സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിൽ തട്ടിപ്പുകാരോടെപ്പം നിന്ന് പ്രവർത്തിച്ച CDS വൈസ് ചെയർ പേഴ്സന്റെ സ്വാധീനവലയത്തിലാണ് ഈ പ്രദേശത്തെ ആളുകൾ മുഴുവൻ ഈ കെണിയിൽപ്പെട്ടത്. അതിനാൽ സി ഡി എസ് വൈസ് ചെയർപേഴ്സൺ തന്റെ ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്തതിനാൽ അവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വൈസ്ചെയർപേഴ്സൻ സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ധർണ്ണ നടത്തിയത്. ധർണ്ണയോടനുബന്ധിച്ച് നടന്ന യോഗത്തിൽ മഹിളാ കോൺഗ്ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് രജനി ഷാജി അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് വിജയമ്മ ബാബു ധർണ്ണ ഉത്ഘാടനം ചെയ്തു. മഹിളാ കോൺഗ്ഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് ഷീബാ ഡിഫൈൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ സൂസമ്മ മാത്യ, സിനിമോൾ, ജാൻസി തൊട്ടിപ്പാട്ട്,ജീഷാ ജയപ്രകാശ്, ഫ്ലോറി ആന്റണി, റോസമ്മ ജോൺ, ബിന്ദു ജോബിൻ, സുമതിക്കുട്ടി വേലു,ഏലിയാമ്മ,ഉമൈയ്ബാൻ എന്നിവർ പ്രസംഗിച്ചു.