ദേ രുചിക്കും ” ”ബ്യൂട്ടീ കാഞ്ഞിരപ്പളളി” ക്കും തുടക്കമായി
ദേ രുചിക്കും ” ,”ബ്യൂട്ടീ കാഞ്ഞിരപ്പളളി” ക്കും തുടക്കമായി
കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2024-25 ല്‍ ഉള്‍പ്പെടുത്തി മണിമല, കാഞ്ഞിരപ്പളളി , പാറത്തോട്, മുണ്ടക്കയം ,എരുമേലി , കൂട്ടിക്കല്‍, കോരുത്തോട് എന്നീ പഞ്ചായത്തുകളിലെ യുവതികള്‍ക്കായി സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യവിഭവങ്ങളുടെ നിര്‍മ്മാണത്തില്‍ പത്ത് ദിന പരിശീലനവും, മുപ്പത് ദിവസത്തെ ബ്യൂട്ടിഷ്യന്‍ കോഴ്സിന്‍റെയും ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോഷി മംഗലം,ഡാനി ജോസ്, ബിഡിഒ ഫൈസല്‍ എസ്, ജോയിന്‍റ് ബിഡിഒ സിയാദ് റ്റി.ഇ, വ്യവസായ വകുപ്പ് മേധാവി ഫൈസല്‍ കെ.കെ,ട്രെയനര്‍മാരായ ദീപാ റെനി, ജയമോള്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.