എസ്.ഡി.പി.ഐ ഭരണഘടന വിരുദ്ധ വഖ്ഫ് ഭേദഗതി ബില്‍ കത്തിച്ച് പ്രതിഷേധിച്ചു
എസ്.ഡി.പി.ഐ ഭരണഘടന വിരുദ്ധ വഖ്ഫ് ഭേദഗതി ബില്‍ കത്തിച്ച് പ്രതിഷേധിച്ചു
കാഞ്ഞിരപ്പള്ളി: ജെപിസി റിപ്പോര്‍ട്ട് രാജ്യസഭയില്‍ അവതരിപ്പിച്ച് സംഘപരിവാര്‍ വംശീയ അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബില്‍ കത്തിച്ച് എസ്.ഡി.പി.ഐ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെമൂന്ന് സ്ഥലങ്ങളിലായി ഭരണഘടനാ ബില്‍ കത്തിച്ച് പ്രതിഷേധിച്ചും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കാഞ്ഞിരപ്പള്ളിടൗണില്‍ നടന്ന പ്രതിഷേധ പരിപാടിയിൽ എസ്ഡിപിഐ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് വിഎസ് അഷറഫ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി നേതൃത്വകളായ ഷനാജ് ലത്തീഫ് ,സിയാജ് വട്ടകപ്പാറ, ഹസൻ ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി.
എസ്ഡിപിഐവാഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഭരണഘടന വിരുദ്ധ വഖഫ്ബില്ല് കത്തിക്കലും പ്രതിഷേധ പ്രകടനവും ചാമംപതാൽ ടൗണിൽ നടന്നു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി റഫീഖ് വാഴൂർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മണ്ഡലം നേതൃത്വം ഹാരിസ് ചാമംപതാൽ വാഴൂർപഞ്ചായത്തു കമ്മിറ്റി കമ്മിറ്റി പ്രസിഡൻ്റ് അബ്ദുൾ റസാഖ്, സെക്രട്ടറി ഫൈസൽ കെ.എ, ട്രഷറർ അൻസിൽ വാഴൂർ തുടങ്ങിയവർ നേതൃത്വം നൽകി.
കങ്ങഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഭരണഘടനാവിരുദ്ധ വഖ്ഫ് ബില്ല് കത്തിച്ച് പ്രതിഷേധിക്കുകയും പത്താനാട് ടൗണിൽ വമ്പിച്ച പ്രതിഷേധ പ്രകടനവും നടത്തി. പ്രതിഷേധ പരിപാടി എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം അൻസാരി പത്തനാട് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.രാജ്യത്തിൻ്റെ മഹത്തായ ഭരണഘടന പൗരന്മാർക്ക് ഉറപ്പ് നൽകുന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കവർന്നെടുക്കുകയാണ് സംഘപരിവാർ ഭരണകൂടം. ഇനിനെതിരെക്തമായ ജനാധിപത്യ പോരാട്ടങ്ങൾക്ക് മുഖ്യധാര പൗരസമൂഹം തയാറാവണമെന്നും അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തിൽ സംസാരിച്ചു. മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറ് എൻകെ സുബൈർ, മണ്ഡലം ട്രഷറർ മുഹമ്മദ് ഫൈസൽ, എസ്ഡിപിഐകങ്ങഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് അവാർ സാദത്ത്, ജോയിൻ്റ്സെക്രട്ടറി അജീബ് പത്തനാട്, സഹദ് സൽമാൻ തുടങ്ങിയവർ നേതൃത്വം നൽകി.
പാറത്തോട്.
*എസ്.ഡി.പി.ഐ ഭരണഘടന വിരുദ്ധ വഖ്ഫ് ഭേദഗതി ബില്‍ കത്തിച്ച് പ്രതിഷേധിച്ചു*
മുണ്ടക്കയം: ജെപിസി റിപ്പോര്‍ട്ട് രാജ്യസഭയില്‍ അവതരിപ്പിച്ച് സംഘപരിവാര്‍ വംശീയ അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബില്‍ കത്തിച്ച് എസ്.ഡി.പി.ഐ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി പാറത്തോട്പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബില്‍ കത്തിച്ച് പ്രതിഷേധിച്ചു. തുടർന്ന്ടൗണില്‍ നടന്ന പ്രതിഷേധ പരിപാടിയിൽ എസ്ഡിപിഐ പാറത്തോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സുനീർ പാറയ്ക്കൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
മണ്ഡലം നേതൃത്വങ്ങളായ അബ്ദുൾ സമദ്, രാജു പിജെ ,ജലീൽ ഇടക്കുന്നം,പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് നൂഹ് ,ഗ്രാമ പഞ്ചായത്തംഗം കെയു അലിയാർ, നേതൃത്വങ്ങളായ ഷെഫീഖ് കുഴിക്കാടൻ, മുജീബ് പാറത്തോട് തുടങ്ങിയവർ നേതൃത്വം നൽകി സംസാരിച്ചു.