പകുതി വിലയ്ക്ക് ഇരുചക്ര വാഹനം. സീഡ് സൊസൈറ്റിയുടെ തട്ടിപ്പിൽ മുണ്ടക്കയത്ത് നാലുപേർ പരാതി നൽകി
മുണ്ടക്കയം : പകുതി വിലയ്ക്ക് ഇരുചക്ര വാഹനം. സീഡ് സൊസൈറ്റിയുടെ തട്ടിപ്പിൽ മുണ്ടക്കയത്ത് നാലുപേർ പരാതി നൽകി. കഴിഞ്ഞ ദിവസമാണ് സീരിയൽ സൊസൈറ്റി വഴി പണം കൈപ്പറ്റിയ അനന്തു കൃഷ്ണനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്നും പണം കണ്ടെത്താൻ കഴിയാത്തതുകൊണ്ട് തന്നെ.. ഇടപാടുകാർക്ക് പണം നഷ്ടപ്പെടുവാൻ സാധ്യത ഏറെയാണ് . ഈ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി പരാതികൾ രജിസ്റ്റർ ചെയ്തിരുന്നു. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ പരാതികൾ. അതേസമയം കൂടുതൽ പരാതികൾ നൽകരുതെന്ന അനന്തു കൃഷ്ണന്റെ വോയിസ് മെസ്സേജിൽ വിശ്വസിച്ച് ഇപ്പോഴും നിരവധി ആളുകൾ രംഗത്ത് വരാൻ മടിക്കുകയാണ്. കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ നിന്ന് തന്നെ 800 ൽ അധികം പേർക്ക് പണം നഷ്ടപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്