ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു എസ്ഡിപിഐ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു എസ്ഡിപിഐ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി : ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30 ന് ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നുഎന്ന മുദ്രവാക്യമുയർത്തി എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത്കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു.
പഞ്ചായത്ത് കമ്മിറ്റി പ്രസഡൻറ് വിഎസ് അഷറഫിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ജ്വാല എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം അലി അക്ബർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.രാജ്യത്തിൻ്റെ മതേതരത്വവും ബഹുസ്വരതയും നിലനിൽക്കണമെന്നാണ് ഗാന്ധിജി ആഗ്രഹിച്ചത്.എന്നാൽ ഹിന്ദുത്വ വിചാരധാരത ലയ്ക്കു പിടിച്ച ഭീകരവാദികൾ അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു.ഇതേ ആശയം പേറുന്നവരുടെ പിൻമുറക്കാരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നത് ദൗർഭാഗ്യകരമാണ്.ഭരണത്തിൻ്റെ ഹുങ്കിൽ രാജ്യ ചരിത്രം തിരുത്തിയെഴുതിയും ഭരണഘടനയെ വികലമാക്കി മതേതരത്വത്തെ കശാപ്പുചെയ്തും അവർ ഇന്ത്യയെ കൊല്ലുകയാണ്. രാജ്യത്തിൻ്റെ ബഹുസ്വരതയും മതേതരത്വവും നിലനിർത്താൻ ജനാധിപത്യ സമൂഹം ഒറ്റകെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പാഞ്ഞു.തുടർന്ന് പഞ്ചായത്ത് കമ്മിറ്റി നേതൃത്വങ്ങളായ മുഹമ്മദ് നൂഹ് , എംഎ ജലാൽ, നിജാസ് കെകെ എന്നിവർ സംസാരിച്ചു.