പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​തെ എ​രു​മേ​ലി​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം

എ​രു​മേ​ലി: പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​തെ എ​രു​മേ​ലി​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം. സ്ഥ​ലം സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് വ​ന്ന​താ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ ത​ട​സ​മാ​യി​രിക്കുന്ന​ത്. ഒ​രു വ​ർ​ഷ​മാ​യി കേ​സ് ന​ട​പ​ടി​ക​ൾ ഇ​ഴ​യു​ക​യാ​ണ്. കെ​ട്ടി​ട​ത്തി​ൽ കാ​ടു​ക​ൾ വ​ള​ർ​ന്ന് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും തെ​രു​വ് നാ​യ​ക​ളു​ടെ​യും താ​വ​ള​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. 44 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് 1250 ച​തു​ര​ശ്ര​അ​ടി​യി​ൽ നി​ർ​മി​തി കേ​ന്ദ്ര​മാ​ണ് കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ത്തി​യ​ത്. എ​രു​മേ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ ഒ​രു മു​റി​യി​ലാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​വി​ടെ അ​സൗ​ക​ര്യ​ങ്ങ​ൾ ഏ​റെ​യാ​ണ്. പു​തി​യ സ്മാ​ർ​ട്ട്‌ വി​ല്ലേ​ജ് ഓ​ഫീ​സ് നി​ർ​മി​ച്ച​ത് ടൗ​ണി​ന് അ​ടു​ത്ത് പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സ് സ്ഥ​ല​ത്താ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. പ​ത്ത് സെ​ന്‍റ് സ്ഥ​ലം ഇ​വി​ടെ ജി​ല്ലാ ക​ള​ക്ട​ർ ഏ​റ്റെ​ടു​ത്താ​യി​രു​ന്നു നി​ർ​മാ​ണം. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​മ്പോ​ൾ പൊ​തു​വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​താ​ണ്. അ​പ്പോ​ഴൊ​ന്നും എ​തി​ർ​പ്പു​ക​ൾ ഒ​രു കോ​ണി​ൽ നി​ന്നും ഉ​യ​ർ​ന്നി​രു​ന്നി​ല്ല. കെ​ട്ടി​ടം നി​ർ​മാ​ണം തീ​ർ​ത്ത് ഉ​ദ്ഘാ​ട​ന തീ​യ​തി നി​ശ്ച​യി​ച്ച് നോ​ട്ടീ​സ് പു​റ​ത്തി​റ​ങ്ങി ക​ഴി​ഞ്ഞാ​ണ് എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് കേ​സ് ന​ൽ​കി​യ​ത്. പ​ശ്ചി​മ ദേ​വ​സ്വം വ​ക സ്ഥ​ല​മാ​ണ് ഇ​തെ​ന്നാ​ണ് കേ​സി​ൽ ഉ​ന്ന​യി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് ഉ​ദ്ഘാ​ട​നം ന​ട​ത്ത​രു​തെ​ന്ന് കോ​ട​തി നി​ർ​ദേ​ശം വ​ന്നു. കേ​സി​ൽ അ​ന്തി​മ തീ​ർ​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ പ്ര​വ​ർ​ത്ത​നം കോ​ട​തി ത​ട​ഞ്ഞ​തോ​ടെ അ​നാ​ഥ​മാ​യ നി​ല​യി​ലാ​യി​രി​ക്കു​ക​യാ​ണ് കെ​ട്ടി​ടം. ജി​ല്ല​യി​ൽ വി​സ്തൃ​തി കൊ​ണ്ട് വ​ലി​യ വി​ല്ലേ​ജ് ആ​യ എ​രു​മേ​ലി​യി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ ഓ​ഫീ​സ് അ​നി​വാ​ര്യ​മാ​ണെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് പ​ല സ്ഥ​ല​ങ്ങ​ളും പ​രി​ശോ​ധി​ച്ച​തി​നൊ​ടു​വി​ൽ റ​സ്റ്റ് ഹൗ​സ് ഭാ​ഗ​ത്തെ ഒ​ഴി​ഞ്ഞ സ്ഥ​ലം റ​വ​ന്യു വ​കു​പ്പി​ന് വി​ട്ടു​കി​ട്ടി​യ​ത്. ഇ​വി​ടെ ഫ​ണ്ട് അ​നു​വ​ദി​ച്ച് കെ​ട്ടി​ടം നി​ർ​മി​ക്കു​മ്പോ​ഴൊ​ന്നും എ​തി​ർ​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നി​രി​ക്കെ കെ​ട്ടി​ടം നി​ർ​മി​ച്ച ശേ​ഷം ത​ട​സ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​തി​ലെ ഉ​ദ്ദേ​ശ്യം കോ​ട​തി​യി​ൽ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page