ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 27 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 27 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കൈതേപ്പാലം,ചാലുങ്കൽപ്പടി,എറികാട്,മുക്കാടു,ആശ്രമം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന എളപ്പാനി, വലിയമറ്റം കവല,നടുക്കുടി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കാനറാ പേപ്പർ മിൽ റോഡ്, കാനറാ പേപ്പർ മിൽ എച്ച്ടി, ചെത്തിപ്പുഴകടവ് എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽരാവിലെ 9.00 മുതൽ വൈകുന്നേരം 6മണി വരെയും. ഹള്ളാപ്പാറ, ദേവമാതാ, ചുടുകാട്, ആനന്ദാശ്രമം, മോർകുളങ്ങര ഓവർബ്രിഡ്ജ്,എന്നീ ട്രാൻസ്‌ഫോമറുകളുടെപരിധിയിൽഭാഗികമായും വൈദുതി മുടങ്ങും.
ഗാന്ധിനഗർ സെക്ഷൻ്റെ കീഴിലുള്ള കരിയമ്പാടം നമ്പർ. രണ്ട് ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ ഉള്ള പ്രദേശങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വേഷ്ണാൽ , കളരിത്തറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെയും നാൽക്കവല , കൊടിനാട്ടുംക്കുന്ന് , ലൂക്കാസ് , ഹിറാ നഗർ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചായക്കടപ്പടി, കല്ലിലമ്പലം, തുണ്ടം, കോട്ടെക്സ്, കൊശമറ്റം ഭാഗങ്ങളിൽ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.