റേഷൻകട സ്തംഭനം: സർക്കാർ അടിയന്തരമായി ഇടപ്പെടുക.എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
റേഷൻകട സ്തംഭനം: സർക്കാർ അടിയന്തരമായി ഇടപ്പെടുക.എസ്ഡിപിഐ
കാഞ്ഞിരപ്പള്ളി:എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പരിപാടിയിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വിഎസ് അഷറഫിൻ്റെ അധ്യക്ഷതയിൽ അഭിസംബോധന ചെയ്ത് പഞ്ചായത്ത് കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി സിയാജ് വട്ടകപ്പാറ പരിപാടി അഭിസംബോധന ചെയ്ത് സംസാരിച്ചു.
വിതരണ കരാറുകാരുടെ ജനിശ്ചിതകാല സമരം മൂലം റേഷൻകടകൾ കാലിയായിരിക്കുന്നു.
കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയും വാർഷിക പരിപാലന കരാർ പുതുക്കാൻ സർക്കാർ തയാറാകാത്തതിനാലും റേഷൻ കടകളിലെ പേസ് യന്ത്രങ്ങളുടെ പരിപാലനം നടത്തുന്ന കമ്പനി ഈ മാസം31ന് സേവനം നിർത്തുമെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇങ്ങനെ നാളിതി വരെയുണ്ടാവാത്ത തരത്തിലുള്ള കടുത്ത പ്രതിസന്ധിയാണ് പൊതുവിതരണ മേഖല നേരിടുന്നത്. സ്ഥിതി സങ്കീർ മായിട്ടും സ്വതരമായ പരിഹാരം കാണുന്നതിൽ മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും വേണ്ടത്ര ശ്രദ്ധ ചെലുത്തിനില്ലന്നും വിഷയത്തിൽ അടിയന്തിര പരിഹാരം കാണണമെന്നും അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിച്ചു.
പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തളായ മുഹമ്മദ് നൂഹ് , അബ്ദുൾ ജബ്ബാർ, സലാഹുദ്ദീൻ മൗലവി, എൻഎം ജലാൽ തുടങ്ങിയവർ സംസാരിച്ചു.