കാഞ്ഞിരപ്പള്ളി താലൂക്ക് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഏരിയാ കൺവെൻഷൻ
കാഞ്ഞിരപ്പള്ളി:
കാഞ്ഞിരപ്പള്ളി താലൂക്ക് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) കാഞ്ഞിരപ്പള്ളി ഏരിയാ കൺവെൻഷൻ മ്പീതാറാം യച്ചുരി ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥ് ഉൽഘാടനം ചെയ്തു. ടി കെ ജയൻ അധ്യക്ഷനായി. ഷമീം അഹമ്മദ്, പി കെ നസീർ പി എസ് മ്പുരേന്ദ്രൻ, പി വി പ്രദീപ്, വി ഡി റെജി കുമാർ എന്നിവർ സംസാരിച്ചു. ടി കെ ജയൻ (പ്രസിഡണ്ട്) ബൈജു കെ ചന്ദ്രൻ, ഷുക്കൂർ എസ് ഇബ്രാഹീം (വൈസ് പ്രസിഡണ്ടുമാർ) അജാസ് റഷീദ് (സെക്രട്ടറി) കെ സി സോജൻ , എം എസ് സാബു ( ജോയിൻറ്റ് സെക്രട്ടറിമാർ) എസ് പ്രദീപ് (ട്രഷറർ) എന്നിവർ ഭാരവാഹികളായി ഏരിയാ കമ്മിറ്റിക്ക് രൂപം നൽകി.