ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഇന്ന് ജനുവരി 21 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഇന്ന് ജനുവരി 21 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പിണ്ടിപ്പുഴ, മഠത്തിപറമ്പ്, കടപ്പൂര്, ഇൻഡസ് ടവർ, ചെറുകാട്ടിൽ, പടിഞ്ഞാറേ കൂടല്ലൂർ, മൂലക്കോണം, കൂടല്ലൂർ ഹോസ്പിറ്റൽ, മണൽ, വെള്ളംകുറ്റി, ചുണ്ടെലിക്കാട്ടുപടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00 മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഫാത്തിമാപുരം , ബി ടി കെ സ്കൂൾ , മഴവില്ല് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ വർക്ക് ഉള്ളതിനാൽ വെട്ടിപറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ മൂന്ന് വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി സെക്ഷന്റെ പരിധിയിലുള്ള കോച്ചേരി, ചെറുകരക്കുന്ന്എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും ബാലികാഭവൻ, കുന്നക്കാട് എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പള്ളിക്കുന്ന്, ജെയ്ക്കോ , ലൈഫ് മിഷൻ ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മീനടം വെസ്റ്റ്ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെയും ഊട്ടിക്കുളം ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ വർക്ക് ഉള്ളതിനാൽ മാതാക്കൽ, ഇടകളമറ്റം, തടവനാൽ ബ്രിഡ്ജ് ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9.00 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.