കോട്ടയം ജില്ലയിൽ  ഇന്ന്‌ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ  ഇന്ന്‌
മണർകാട്, പുതുപ്പള്ളി, ഈരാറ്റുപേട്ട  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ (16/01/2025) ഇന്ന്‌ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കമ്പോസ്റ്റ്, മൈക്രോ , അങ്ങാടി, വെസ്കോ ബെറിങ് ടൺ, വെൽഫാസ്റ്റ് ഹോസ്പിറ്റൽ, ബ്ലിസ് ഹോസ്പിറ്റൽ, ഇൻഡസ്, ജീസസ് വോയിസ്, ചക്കാലയിൽ ട്രാൻസ്ഫോമറുകളിൽ ഇന്ന്‌ (16.01.25) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മറ്റം, നെടുംകുഴി, താനിമറ്റം, കുറിച്ചിമല, ptm,8th മൈൽ,7th മൈൽ SNDP,7th മൈൽ, സാൻജോസ്, അണ്ണാടിവയൽ, അണ്ണാടിവയൽ ചർച്ച് , ഗ്രാമറ്റം, ഇല്ലിവളവ്, അശോകനഗർ, പത്താഴക്കുഴി, വെണ്ണിമല, വെണ്ണിമല നോങ്ങൽ, വെണ്ണിമല ടെംപിൾ എന്നീ ഭാഗങ്ങളിൽ ഇന്ന്‌ (16/01/2025 ) രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പേരചുവട്, ചെമ്പോല, മന്ദിരം ജംഗ്ഷൻ, എറികാട് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന്‌ (16/01/2025) LT ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ തടവനാൽ, നടക്കൽ മിനി II ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9.00am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്. ഇന്ന്‌ (16.01.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മഴവില്ല് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും കാലായിപ്പടി , കിളിമല , രാജീവ് ഗാന്ധി , ഒട്ടക്കാട് , നന്ദനാർ കോവിൽ , ചെമ്പുംപുറം , പീടികപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. ഇന്ന്‌ ( 16/01/2025 – വ്യാഴാഴ്‌ച ) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഉള്ള ● പറാൽ ചർച്ച് ● പറാൽ SNDP ● പാലക്കുളം ● കുമരങ്കരി ● കപ്പുഴക്കരി ● മോനി ● ശംഭുവൻതറ ● പിച്ചിമറ്റം ● കൊട്ടാരം എന്നീ ട്രാൻസ്‌ഫോമറുകൾ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെയും ● വണ്ടിപ്പേട്ട ● ആറ്റുവാക്കരി എന്നീ ട്രാൻസ്‌ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. തലയാഴം :- തലയാഴം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പട്ടത്താനം, സാമികല്ല്, തട്ടാപറമ്പ്, എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന്‌ ( 16/01/2025) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന, PHC, ഹരിതഹോം,നാൽപതിമാല, മ്ലാൻകുഴി ട്രാൻസ് ഫോമറുകളിൽ ഇന്ന്‌ (16.01.25) രാവിലെ 8 മുതൽ 5 വരെ ഭാഗികമായും വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷൻ പരിധിയിൽ ഉദയ ട്രാൻസ്‌ഫോർമറിൽ ഇന്ന്‌ (16-01-25) രാവിലെ 9am മുതൽ 1pm വരെയും ചെട്ടിശേരി ട്രാൻസ്‌ഫോർമറിൽ 2pm മുതൽ 5pm വരെയും വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുമ്മണ്ണൂർ NSS, കറുത്തേടം, സാംസ്‌കാരികനിലയം, മന്ദിരം, പരിയാരമംഗലം, പുത്തനങ്ങാടി, കടപ്ലമാറ്റോം ഹോസ്പിറ്റൽ, കൂവല്ലൂർകുന്ന് എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന്‌ വ്യാഴാഴ്ച (16-01-2025) 9.00AM മുതൽ 5 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page