കൊടുങ്ങ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മകരവിശാഖ മഹോത്സവം 18 മുതൽ
മുണ്ടക്കയം: കൊടുങ്ങ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മകരവിശാഖ മഹോത്സവം 18 മുതൽ 24 വരെ നടക്കും. തന്ത്രി എം.എൻ.ഗോപാലൻ, മേൽശാന്തി തമ്പലക്കാട് മുണ്ടയ്ക്കൽ അർജുൻ ശാന്തി, ശ്രീനാഥ് ശാന്തിക എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കുo. 18 ന് വൈകിട്ട് 5.30 ന് തിരുവാഭരണ പേടകവും, കൊടിയും കൊടിക്കൂറയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര, 6.30ന് കൊടിയേറ്റ്, 8.30ന് ബാലെ. രണ്ടാം ദിവസം രാവിലെ 9.30 ന് പൊങ്കാല, രാത്രി എട്ടിന് ഭജൻസ്. മൂന്നാം ദിവസം രാത്രി 9 ന് തിരുവാതിരയും, കൈകൊട്ടിക്കളിയും, തുടർന്ന് നൃത്ത നൃത്ത്യങ്ങൾ. നാലാം ദിവസം രാത്രി 8.30 മുതൽ കലാസന്ധ്യ, നൃത്തം. അഞ്ചാം ദിവസം രാവിലെ 8.30ന് കലശാഭിഷേകം, വൈകിട്ട് 7 ന് തായമ്പക, തുടർന്ന് ഹിഡുംബൻ പൂജ, രാത്രി 9.30 ന് നാടകം. ആറാം ദിവസം രാവിലെ 9 ന് കാവടി ഘോഷയാത്ര, വൈകിട്ട് 6.45 ന് താലപ്പൊലി ഘോഷയാത്രയും. 24 ന് രാവിലെ 9.30 ന് ആറാട്ട്, 1 ന് ആറാട്ട് സദ്യ.