തെ​​ക്കേ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തി​​ലെ വെ​​ള്ളാ​​പ്പാ​​റ​​യ്ക്കു സ​​മീ​​പം സ്ഫോ​​ട​​ക വ​​സ്‌​​തു​​ക്ക​​ൾ ഒ​​ളി​​പ്പി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി

പൂ​​ഞ്ഞാ​​ർ: തെ​​ക്കേ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തി​​ലെ വെ​​ള്ളാ​​പ്പാ​​റ​​യ്ക്കു സ​​മീ​​പം സ്ഫോ​​ട​​ക വ​​സ്‌​​തു​​ക്ക​​ൾ ഒ​​ളി​​പ്പി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. വെ​​ള്ളാ​​പ്പാ​​റ പെ​​രി​​ങ്ങു​​ളം റോ​​ഡി​​ലെ കൈ​​ത്തോ​​ടി​​നു സ​​മീ​​പം പാ​​റ​​യ്ക്ക​​ടി​​യി​​ൽ ഒ​​ളി​​പ്പി​​ച്ച നി​​ല​​യി​​ലാ​​ണ് പാ​​റ പൊ​​ട്ടി​​ക്കു​​ന്ന​​തി​​നു​​ള്ള കേ​​പ്പ്, പ​​ശ, ഇ​​ല​​ക്‌​ട്രി​​ക് വ​​യ​​ർ എ​​ന്നി​​വ​​ട​​യ​​ക്കം ക​​ണ്ടെ​​ത്തി​​യ​​ത്. സ​​മീ​​പ​​ത്തെ പു​​ര​​യി​​ട​​ത്തി​​ൽ എ​​ത്തി​​യ സ്ത്രീ​​ക​​ളാ​​ണ് ഇ​​വ ആ​​ദ്യം ക​​ണ്ട​​ത്. പു​​ര​​യി​​ട​​ത്തി​​ൽ ഇ​​ട്ട ച​​ക്ക താ​​ഴേ​​യ്ക്ക് ഉ​​രു​​ണ്ടു​​പോ​​യ​​ത് എ​​ടു​​ക്കാ​​നെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് പാ​​റ​​യ്ക്ക​​ടി​​യി​​ൽ പെ​​ട്ടി​​യും മ​​റ്റും ക​​ണ്ട​​ത്. ഇ​​വ​​ർ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളെ വി​​വ​​രം അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഡി​​റ്റ​​ണേ​​റ്റ​​റു​​ക​​ൾ തി​​രി​​യി​​ൽ ഘ​​ടി​​പ്പി​​ച്ച നി​​ല​​യി​​ലാ​​യി​​രു​​ന്നു. ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ൽ നി​​ന്നു പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി. തോ​​ടി​​നോ​​ട് ചേ​​ർ​​ന്നു​​ള്ള പാ​​റ​​യ്ക്ക​​ടി​​യി​​ലാ​​ണ് ഇ​​വ ക​​ണ്ടെ​​ത്തി​​യ​​ത്. കൂ​​ടു​​ത​​ൽ പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page