മതസൗഹാർദ്ദത്തിൻ്റെ സന്ദേശം വിളിച്ചോതി എരുമേലി ചന്ദനക്കുടം. പേട്ട തുള്ളൽ ഇന്ന്
മതസൗഹാർദ്ദത്തിൻ്റെ സന്ദേശം വിളിച്ചോതി എരുമേലി ചന്ദനക്കുടം..
എരുമേലി പേട്ടതുള്ളലിന് മുന്നോടിയായിട്ടാണ് മഹല്ല് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ചന്ദനക്കുട ആഘോഷം നടന്നത്.
വൈകിട്ടു അമ്പലപ്പുഴ, ആലങ്ങാട് പേട്ട സംഘങ്ങളും ജമാഅത്ത് പ്രതിനിധികളും സാമുദായിക നേതാക്കളുമായുള്ള സൗഹൃദസമ്മേളനം നടന്നു.
തുടർന്ന് പൊതുസമ്മേളനം ഉദ്ഘാടനം മന്ത്രി വി.എൻ.വാസവനും, ചന്ദനക്കുടം ഘോഷയാത്ര ഉദ്ഘ ടനവും ഫ്ലാഗ്ഓഫും മന്ത്രി റോഷി അഗസ്റ്റിനും നിർവഹിച്ചു..
തുടർന്നാണ് ചന്ദനക്കുടം ഘോഷയാത്ര ആരംഭിച്ചത്.. വിവിധ ഇടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി നാളെ പുലർച്ചെ 2.30നുഘോഷയാത്ര പള്ളിയങ്കണത്തിൽ സമാപിക്കും.
നാളെയാണ് പ്രസിദ്ധമായ പേട്ട തുളളൽ രാവിലെ ആകാശത്തു ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുന്നതു ദർശിച്ച ശേഷമാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ.
വൈകിട്ട് 3നു നക്ഷത്രം മാനത്തു തെളിയുമ്പോഴാണ് അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കുക.