എരുമേലിയിൽ ഡ്രൈ ഡേ

എരുമേലിയിൽ ഡ്രൈ ഡേ

കോട്ടയം: എരുമേലി പേട്ടകെട്ട്, ചന്ദനക്കുടം എന്നിവ നടക്കുന്ന ജനുവരി 10,11 തീയതികളിൽ എരുമേലി ഗ്രാമപഞ്ചായത്തു പരിധിയിൽ മദ്യ-ലഹരിവസ്തു വിൽപനയും വിതരണവും നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മദ്യഷോപ്പുകൾ ഈ ദിവസങ്ങളിൽ അടച്ചിടണം. മദ്യ-ലഹരിവസ്തു വിൽപന നടക്കുന്നില്ലെന്ന് പൊലീസ്, എക്സൈസ് വകുപ്പുകൾ ഉറപ്പു വരുത്തണമെന്ന് ഉത്തരവിൽ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page