ആ അച്ചുകളില്‍ ഇനി മഷി പുരളില്ല.ആറുപതിറ്റാണ്ടിന്റെ സേവനമവസാനിപ്പിച്ച് മുണ്ടക്കയത്തെ സി.ബി.പ്രസ്സ്
Ajeesh Velanilam
ആ അച്ചുകളില്‍ ഇനി മഷി പുരളില്ല.ആറുപതിറ്റാണ്ടിന്റെ
സേവനമവസാനിപ്പിച്ച് മുണ്ടക്കയത്തെ സി.ബി.പ്രസ്സ്
മുണ്ടക്കയം: ആ അച്ചുകളില്‍ ഇനി മഷി പുരളില്ല..ബിഗ് നോട്ടീസുകളിലൂടെയും മറ്റും മുണ്ടക്കയംകാര്‍ക്ക് സുപരിചിതമായ സി ബി പ്രസ് പ്രവര്‍ത്തനം ആറുപതിറ്റാണ്ടിന്റെ സേവനമവസാനിപ്പിച്ചു.
65 വര്‍ഷം മുന്‍പ് മുണ്ടക്കയത്ത് ചെമ്പകശ്ശേരില്‍ സി വി വര്‍ക്കി ആരംഭിച്ച മോഹന്‍ പ്രിന്റേഴ്‌സ് അഞ്ചുവര്‍ഷങ്ങള്‍ക്കപ്പുറം മകന്‍ സി വി വര്‍ഗീസും ജേഷ്ഠ സഹോദരനും പിതാവിനും ഒപ്പം പ്രസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയായിരുന്നു. പിന്നീട് കുടുംബത്തിന്റെ ചുരുക്ക പേരായ സിബി എന്ന പേരില്‍ പ്രസ്സ് അറിയപ്പെട്ടു. പ്രായാധിക്യങ്ങളാല്‍ പിതാവും ജ്യേഷ്ഠ സഹോദരനും മേഖലയില്‍ നിന്നും മാറിയപ്പോള്‍ മകന്‍ തമ്പിച്ചായനെന്നു നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സി വി വര്‍ഗ്ഗീസ്സിന്റെ പൂര്‍ണ്ണചുമതലയിലായി മാറി പ്രസ്സിന്റെ പ്രവര്‍ത്തനങ്ങള്‍. പിന്നീട് ഇന്നോളം പ്രസ്സിനെ തന്റെ ആത്മാവായി കണ്ട സി വി വര്‍ഗ്ഗീസ് ഇപ്പോള്‍ പ്രായാധികത്യത്തെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്. ഇദ്ദേഹത്തിന്റെ ജീവിതം കെട്ടിപ്പെടുത്തതും ഈ സ്ഥാപനം കൊണ്ടായിരുന്നു.
അച്ചും അച്ചുകൂടവും കൊണ്ട് ആരംഭിച്ച പ്രസ്സിന്റെ പ്രവര്‍ത്തനം കാലത്തിന്റെ ആധുനികതയെ ഉള്‍കൊണ്ട് സ്‌ക്രീന്‍ പ്രിന്റിംഗും സിംഗിള്‍ കളര്‍ പ്രിന്റിംഗും പിന്നെ കമ്പ്യൂട്ടറും ഓഫ് സെറ്റും ഒക്കെയായി നവീകരിച്ചിരുന്നു. ആറുപതിറ്റാണ്ടുകാലം മുണ്ടക്കയത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ മേഖലയുമായി ബന്ധപ്പെട്ടു കിടന്ന സ്ഥാപനം ഭാവിയില്‍ മുണ്ടക്കയത്തിന്റെ ചരിത്രമെഴുതുമ്പോള്‍ തിളക്കമുള്ളോരേടായിരിക്കുമെന്ന് ഉറപ്പാണ്.നിറപുഞ്ചിരികളോടെ പ്രസ്സിന്റെ പടിയിറങ്ങുമ്പോള്‍ റോബിനും റീമയോടുമൊപ്പം വിശ്രമജീവിതം നയിക്കാനുള്ള തയാറെടുപ്പിലാണ് തമ്പിച്ചായന്‍