കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാപ്പള്ളിയിൽ തൊടുപ്പിനി വീട്ടിൽ ഷാജിമോൻ (55) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക വൈകല്യമുള്ള ഇദ്ദേഹം തനിച്ചാണ് താമസിച്ചിരുന്നത്. ഏറനാളായി പുറത്തേക്ക് കാണാത്തതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ഇദ്ദേഹം താമസിച്ചിരുന്ന ഷെഡിനോട് ചേർന്ന് ജീർണിച്ച അവസ്ഥയിൽ മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു