മുക്കിയിട്ടും മുങ്ങാതെ പെരുവന്താനത്തെ ടോയ്ലറ്റ് വിവാദം.
ഭരണകക്ഷി അംഗത്തെ ആഭാസനായി ചിത്രീകരിച്ചുകൊണ്ട് .. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് വീട്ടമ്മ നൽകിയ വക്കീൽ നോട്ടീസിൽ നടപടിയെടുക്കാതെ പെരുവന്താനം ഗ്രാമപഞ്ചായത്ത് ഭരണസമിതി. മുക്കിയിട്ടും മുങ്ങാതെ പെരുവന്താനത്തെ ടോയ്ലറ്റ് വിവാദം.
പെരുവന്താനം: ഭരണകക്ഷി അംഗമായ ജനപ്രതിനിധിയെ ആഭാസനായി ചിത്രീകരിച്ചുകൊണ്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് വീട്ടമ്മ നൽകിയ വക്കീൽ നോട്ടീസിൽ നടപടി എടുക്കാതെ പെരുവന്താനം ഗ്രാമപഞ്ചായത്ത് ഭരണസമിതി. വക്കീൽ നോട്ടീസിനെതിരെ നിയമ നടപടി എടുക്കുന്നതിന് പ്രതിപക്ഷം പോലും പിന്തുണ നൽകിയിട്ടും ടോയ്ലറ്റ് വിവാദത്തിൽ പ്രതിസ്ഥാനത്തുള്ള ജനപ്രതിനിധിയുടെ വാക്ക് കേട്ട് നിയമനടപടിയിൽ നിന്നും ഗ്രാമപഞ്ചായത്ത് മാറിനിൽക്കുകയായിരുന്നു. 20.08.2024 ൽ സംഭവിച്ച കാര്യത്തിൽ പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം 10.10.2024ൽ ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ വീട്ടമ്മയുടെ ആരോപണത്തിൽ പരാമർശിച്ചിരിക്കുന്ന ഗ്രാമപഞ്ചായത്ത് അംഗം പെരുവന്താനം പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ കക്ഷിചേരുവാൻ കമ്മറ്റി തീരുമാനിച്ചിരുന്നെങ്കിലും സംഭവം നടന്ന് രണ്ട് മാസം ആയിട്ടും പഞ്ചായത്ത് അധികൃതർ ഇതുവരെ സ്റ്റേഷനിൽ എത്തിയിട്ടില്ല. അതേസമയം ടോയ്ലറ്റ് വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ് .
തുടരും