കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസ്, പ്രതി കുറ്റക്കാരനെന്ന് കോടതി.ശിക്ഷ നാളെ വിധിക്കും
കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസ്, പ്രതി കുറ്റക്കാരനെന്ന് കോടതി.ശിക്ഷ നാളെ വിധിക്കും
സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ച് കൊന്ന കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു.
ഐപിസി 302, 449, 506 – (2), ഇന്ത്യൻ ആയുധ നിയമം 30 എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളി കരിമ്പനാൽ പടിയിൽ കരിമ്പനാൽ വീട്ടിൽ ജോർജ് കുര്യൻ (പാപ്പൻ – 52) നാണ് കുറ്റക്കാരനാണെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് വിധിച്ചത്.
ജോർജ്ജിൻ്റെ ഇളയ സഹോദരൻ രഞ്ജു കുര്യൻ (50) മാതൃസഹോദരൻ മാത്യു സ്‌കറിയ (78) എന്നിവരെ കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽ വച്ച് വെടിവെച്ച് കൊന്നുവെന്നാണ് കേസ്
2022 മാർച്ച് ഏഴിനായിരുന്നു സംഭവം.
കേസിൽ സർക്കാരിന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.എസ്. അജയൻ, അഡ്വ. നിബു ജോൺ, അഡ്വ. അഖിൽ വിജയ്, അഡ്വ., സ്വാതി എസ്. ശിവൻ എന്നിവർ ഹാജരായി.