ദേ​ശീ​യ​പാ​ത​യി​ൽ കൊ​ടു​കു​ത്തി​ക്ക് സ​മീ​പം ഉ​ണ​ങ്ങി​നി​ൽ​ക്കു​ന്ന മ​രം അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.

കൊ​ടു​കു​ത്തി: ദേ​ശീ​യ​പാ​ത​യി​ൽ കൊ​ടു​കു​ത്തി​ക്ക് സ​മീ​പം ഉ​ണ​ങ്ങി​നി​ൽ​ക്കു​ന്ന മ​രം അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ഉ​ണ​ങ്ങി നി​ൽ​ക്കു​ന്ന മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ പ​ല​പ്പോ​ഴും ഒ​ടി​ഞ്ഞു നി​ലം പ​തി​ക്കു​ന്നു​ണ്ട്. ശ​ബ​രി​മ​ല സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ നി​ര​വ​ധി തീ​ർ​ഥാ​ട​ന വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തി​ന് സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ ഉ​ണ​ങ്ങി നി​ൽ​ക്കു​ന്ന ഈ ​മ​രം ദേ​ശീ​യ​പാ​ത​യോ​രത്തു കൂ​ടി ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണ്. ദീ​ർ​ഘ​ദൂ​രം ഓ​ടി​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ ഉ​റ​ങ്ങു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തും ഇ​തി​ന് സ​മീ​പ​ത്തെ സ്ഥ​ല​മാ​ണ്. മ​രം ഒ​ടി​ഞ്ഞ് റോ​ഡി​ൽ വീ​ണാ​ൽ വ​ലി​യ അ​പ​ക​ട​മാ​കും സം​ഭ​വി​ക്കു​ക. പൂ​ർ​ണ​മാ​യും ഉ​ണ​ങ്ങി​നി​ൽ​ക്കു​ന്ന ഈ ​മ​രം എ​ത്ര​യും വേ​ഗം വെ​ട്ടി​മാ​റ്റി പാ​ത സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page