കാർ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞ് മൂന്ന് അയ്യപ്പഭക്തർക്ക് പരിക്ക്.
കോട്ടയം : എരുമേലി മുക്കുട്ടുതറയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞ് മൂന്ന് അയ്യപ്പഭക്തർക്ക് പരിക്ക്. ശബരിമലയിൽ നിന്നും ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തരും ബാംഗ്ലൂർ സ്വദേശികളും മണികണ്ഠൻ, ശ്രീകാന്തൻ, തൃപ്പണ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്
സംഭവസ്ഥലത്ത് മോട്ടോർ വാഹന വകുപ്പിൻറെ സേഫ് സോൺ സംഘത്തിൻ്റെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തുകയും വാഹനം ഉയർത്താൻ വേണ്ട നടപടി സ്വീകരിക്കുകയും ചെയ്തു. ഇന്നലെ രാത്രി 12.30 ഓടെ എരുമേലി മുക്കൂട്ടുത്തറയിൽ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ശബരിമലയിൽ നിന്നും മടങ്ങിയ അയ്യപ്പ ഭക്തർ സഞ്ചരിച്ച കാറാണ് നിയന്ത്രണം നഷ്ടമായി എരുമേലി മുക്കൂട്ട് തറയ്ക് സമീപം തോട്ടിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു