ഡോ. എസ് സീതാരാമൻ അനുസ്മരണവും തമ്പകത്തിന്റെ കയ്യൊപ്പ് പതിക്കലും
ഡോ. എസ് സീതാരാമൻ അനുസ്മരണവും തമ്പകത്തിന്റെ കയ്യൊപ്പ് പതിക്കലും
കോട്ടയം: വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി കേരള ഘടകത്തിൻ്റെ സ്ഥാപക നേതാവും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ ഡോ.എസ് സീതാരാമൻ്റെ നാലാമത് ചരമദിനാചരണം കാഞ്ഞിരപ്പളളിയിൽ കേരള സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്തു.
കരിപ്പപ്പറമ്പിൽ ഡോമിനിക്കിൻ്റെ വസതിക്കു മുന്നിലുള്ള ശതാബ്ദി പിന്നിട്ട കുറ്റൻ തമ്പകത്തിൻ്റെ ചുവട്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. കരിപ്പാപ്പറമ്പിൽ ഡൊമിനിക്ക് മരത്തിൻ്റെ ചരിത്രം വിവരിച്ചു. വൃക്ഷവൈദ്യൻ കെ ബിനു മുഖ്യപ്രഭാഷണം നടത്തി. വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോ- ഓഡിനേറ്റർ ഗോപകുമാർ കങ്ങഴ സ്വാഗതം ആശംസിച്ചു.കാഞ്ഞിരപ്പള്ളി ഗവ.ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപിക കെ.എസ് സുജാകുമാരി അദ്ധ്യക്ഷത വഹിച്ചു.ആർട്ടിസ്റ്റ് സുനിൽ ഡാവിഞ്ചിയുടെ നേതൃത്ത്വത്തിലാണ് കുട്ടികൾ തമ്പകത്തിൻ്റെ കൈയ്യൊപ്പ് ശേഖരിച്ചത്.കുട്ടികൾ ചിത്രം ക്യാൻവാസിൽ പകർത്തിയത് മറ്റൊരു അനുഭവമായിരുന്നു. യോഗത്തിൽ സുധിഷ് വെള്ളാപ്പള്ളി പരിപാടിക്ക് നേതൃത്വം കൊടുത്തു.