വഖഫ്, മദ്രസ സംരക്ഷണം :  കാഞ്ഞിരപ്പള്ളിയിൽ ചർച്ചാ സംഗമം സംഘടിപ്പിച്ചു.

വഖഫ്, മദ്രസ സംരക്ഷണം :  കാഞ്ഞിരപ്പള്ളിയിൽ ചർച്ചാ സംഗമം സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി: വഖഫ്-മദ്രസ സംവിധാനങ്ങൾ തകർക്കുകയെന്ന ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എസ്ഡിപിഐകാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമണ്ഡലങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നമത,സാംസ്ക്കാരിക, സാമൂഹിക, രാഷ്ട്രീയ നേതൃത്വത്തങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ചർച്ചാ സംഗമവും വഖഫ് സംരക്ഷണ സമിതി രൂപീകരണവും കാഞ്ഞിരപ്പള്ളി സഹകരണ ബാങ്ക് ഹാളിൽ വച്ച് നടത്തി.

എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് അൻസാരി പത്തനാടിൻ്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ നൈനാർപ്പള്ളി സെൻട്രൽ ജുമാമസ്ജിദ് ചീഫ് ഇമാം ഷിഫാർ മൗലവി അൽ കൗസരി ഉദ്ഘാടനം ചെയ്തു.

പുതിയ വഖഫ് ബില്ലിലൂടെ സംഘപരിവാർ ലക്ഷ്യമിടുന്നത് രാജ്യത്തിൻ്റെ ബഹുസ്വരതയും വൈവിദ്യങ്ങളും സൗഹൃദവും ഇല്ലാതാക്കി ഏകശിലാരൂപിയായ സംസ്ക്കാരം അടിച്ചേൽപിക്കുന്ന ഫാഷിസ്റ്റ് അജണ്ടകൾ തന്നെയാണ് ഇതിന് പിന്നിൽ.ഏക സിവിൽ കോഡിലേക്കുള്ള ചവിട്ടുപടിയാണ് പുതിയ വഖഫ് ഭേദഗതി ബിൽ എന്ന പരീക്ഷണം മുസ്ലിം സമൂഹത്തെ കീഴ്പ്പെടുത്താൻ സാമ്പത്തികമായും സാംസ്ക്കാരികമായും ശാരീരികമായും ഉൻമൂലനം ചെയ്യുക എന്നതാണ് ഫാഷിസ്റ്റ് തന്ത്രമെന്നും ഉദ്ഘാടനം ചെയ്ത് അദ്ദേഹം സംസാരിച്ചു.

ആർഎസ്എസ് നിയന്ത്രണത്തിലുള്ള കേന്ദ്ര ബീജെപി ഭരണത്തിൻ്റെ ജന വിരുദ്ധ നയങ്ങളെ തുറന്നെതിർക്കുതിനായി ജനാധിപത്യ മുന്നേറ്റങ്ങൾ രാജ്യത്ത് അനുവാര്യമാണന്നും ഈ പൗരധർമം നിറവേറ്റാൻ ജനാധിപത്യ സമൂഹം തയ്യാറാകണമെന്നും എസ്ഡിപിഐ ഉയർത്തുന്ന ജനാധിപത്യ സമരങ്ങളിലും പ്രതിഷേധ പരിപാടികളിലും സമൂഹത്തിലെ കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒന്ന് ചേരണമെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് മദ്രസ സംരക്ഷണത്തെ സംബന്ധിച്ചുള്ള വിഷയാവതരണം എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം അഡ്വ: നിസാമുദ്ദീൻപായിപാട് നടത്തി.
സംഘമത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട്ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ മേഖല സെക്രട്ടറി സാദിഖ് മൗലവി അമാൻ ജുമാ മസ്ജിദ് ചീഫ് ഇമാം, വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് ഷാജഹാൻ ആത്രചേരി, റ്റി ഇ സിദ്ധീഖ് പാലിയേറ്റിവ് കെയർ, കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ ഐഷാജുമാ മസ്ജിദ് ചീഫ് ഇമാം ഷിബിലി മൗലവി, കല്ലുങ്കൽ നഗർ മുഹിയിദ്ദീൻ ജുമാമസ്ജിദ് ഇമാം അർഷിദ് മൗലവി ബാഖവി, നുറുൽ ഇസ്ലാം ജുമാ മസ്ജിദ് ഇമാംറാഷിദ് മൗലവി അൽഖാസിമി വില്ലണി, നിസാർ മൗലവി നൂരി പിച്ചകപ്പള്ളി മേട് ജുമാമസ്ജിദ് ചീഫ്ഇമാം, മുജീബ് ഫലാഹി ചീഫ് ഇമാം നെടുംകുന്നം, നിയാസ് ഖാൻ പുത്തൂർപള്ളി, സുലൈമാൻ കങ്ങഴ മുള്ളൻകഴി ജമാഅത്ത് സെക്രട്ടറി, സുനീർ മൗലവി അൽഖാസിമി മുഹിയിദ്ദീൻ ജുമാമസ്ജിദ് ചീഫ് ഇമാം കൂവപ്പള്ളി, എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡൻ്റ് വിഎസ് അഷറഫ്, മണ്ഡലം സെക്രട്ടറി റഫീഖ് വാഴൂർ, മണ്ഡലം ട്രഷറർ അലി അക്ബർ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് നടന്ന സമിതി രൂപീകരണ ചർച്ചയിൽ ജനങ്ങളിലേക്ക് വഖഫ് മദ്രസ സംരക്ഷണത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുന്നതിനും മുഴുവൻ പൊതു ജനങ്ങളെയും ഉൾപ്പെടുത്തി പൊതു സമ്മേളനം കാഞ്ഞിരപ്പള്ളി ടൗണിൽ നടത്തുന്നതിനായും
പതിനഞ്ചംഗ വഖഫ് മദ്രസ സംരക്ഷണ സമിതി രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page