വഖഫ് മദ്രസ സംരക്ഷണ പൊതുസമ്മേളനം നടത്തി
വഖഫ് മദ്രസ സംരക്ഷണം തകർക്കുകയെന്ന ആർഎസ്എസ് അജണ്ട കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഒന്നിക്കണം; എസ്ഡിപിഐ
കാഞ്ഞിരപ്പള്ളി: വഖഫ് മദ്രസ സംരക്ഷണം തകർക്കുകയെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഒന്നിക്കണമെന്ന് എസ്ഡിപിഐ. പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വഖഫ് മദ്രസ സംരക്ഷണ പൊതുസമ്മേളനം പാറത്തോട് ടൗണിൽ നടന്നു.
എസ്ഡിപിഐ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിഅബ്ദുൾ സമദിൻ്റെഅധ്യക്ഷതയിൽ വഖഫ് മദ്രസ സംരക്ഷണ സമ്മേളനം പാറത്തോട് ജുംആ മസ്ജിദ് ചീഫ് ഇമാം അൽ ഹാഫിസ് ഷംസുദീൻ മൗലവി അൽ കൗസരി ഉദ്ഘാടനം ചെയ്തു.
സംഘപരിവാർ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് പുതിയ വഖഫ് ഭേദഗതി ബിൽ എന്ന പരീക്ഷണം. മുസ്ലിം സമൂഹത്തെ കീഴ്പ്പെടുത്താൻ സാമ്പത്തികമായും സാംസ്ക്കാരികമായും ശാരീരകമായും ഉൻമൂലനം ചെയ്യുക എന്നതാണ് ഫാഷിസ്റ്റ് താന്ത്രമെന്നുംആർഎസ്എസ് നിയന്ത്രണത്തിലുളള കേന്ദ്ര ബീജെപി ഭരണത്തിൻറ ജന വിരുദ്ധ നയങ്ങളെ തുറന്നെതിർക്കുന്നതിനിനായി ജനാധിപത്യ മുന്നേറ്റങ്ങൾ രാജ്യത്ത് അനുവാര്യമാണന്നും ഈ പൗരധർമ്മം നിരവേറ്റാൻ ജനാധിപത്യ സമൂഹം തയ്യാറാകണമെന്നും എസ്ഡിപിഐ ഉയർത്തുന്ന ജനാധ്യപത്യപരമായുള്ള സമരങ്ങളിലും പ്രതിഷേധ പരിപാടികളിലും മുഴുവൻ ജനങ്ങളും ചേർന്ന് നിന്ന്പങ്കാളികളാകണമെന്നും ഉദ്ഘാടനം ചെയ്ത് അദ്ദേഹം സംസാരിച്ചു.
സമ്മേളനത്തിന്അഭിവാദ്യങ്ങൾ അർപ്പിച്ച് കാഞ്ഞിരപ്പള്ളി നൈനാർപള്ളി സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം ഷിഫാർ മൗലവി അൽ കൗസരി, എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം അഡ്വ: നിസാമുദീൻ, ജില്ലാ കമ്മിറ്റിയംഗം നസീമ ഷാനവാസ്, മുട്ടപ്പള്ളി ജുമാ മസ്ജിദ് ചീഫ് ഇമാം സുഹൈൽ മൗലവി, പാറത്തോട് ഗ്രാമപഞ്ചായത്ത് വാർഡംഗം കെയു അലിയാർ, മാഹിൻ പിഎച്ച്പാറത്തോട് ജുമാ മസ്ജിദ് പരിപാലന കമ്മിറ്റി സെക്രട്ടറി, കെകെ അബ്ദുൾ കാദർ,എം എസ് റെഷീദ് മണ്ഡലം സെക്രട്ടറി തുടങ്ങിയവർ സംസാരിച്ചു.