മുണ്ടക്കയത്ത്മ ണിമലയാറ്റിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി
മുണ്ടക്കയം: മുണ്ടക്കയം ടൗണിന് സമീപം മണിമലയാറ്റിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. വെളളത്തിൽ മൃതദേഹം മുങ്ങിക്കിടക്കുന്നതിന് സമീപത്തായി പാറയുടെ മുകളിൽ ചെരുപ്പും,വസ്ത്രങ്ങളുമുണ്ട്.
മുണ്ടക്കയം പോലിസ് സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു. 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.