തണൽ പാലിയേറ്റീവ് സെൻ്ററിൻ്റെയും ഓഫീസിൻ്റെയും ഉദ്ഘാടനം നടത്തി
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ സ്ഥാപിതമാവുന്ന തണൽ റിഹാബിലിറ്റേഷൻ & ന്യൂറോ സ്പെഷ്യാലിറ്റി സെൻ്ററിന്റെ ഭാഗമായി പാറത്തോട് പഞ്ചായത്ത് പ്രദേശത്തെ ജീവകാരുണ്യ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായ് രൂപീകൃതമായ ജനകീയ സംരംഭമായ തണൽ പാലിയേറ്റീവ് സെൻ്ററിൻ്റെയും ഓഫീസിൻ്റെയും ഉദ്ഘാടനം അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവ്വഹിച്ചു.
തണൽ പാറത്തോട് പ്രസിഡൻറ് കെ.എ.അബ്ദുൽ അസീസ്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ ആമുഖ പ്രഭാഷണം നടത്തി. പാറത്തോട് മസ്ജിദ് ചീഫ് ഇമാം മുഫ്തി ഷംസുദീൻ മാലവി,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ സാജൻ കുന്നത്ത്, പാറത്തോട് സർവ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് ജോർജ്ജ് കുട്ടി അഗസ്തി,
ഇന്ത്യൻ പാലിയേറ്റീവ് സൊസെറ്റി കേരള ചാപ്റ്റർ എക്സിക്യൂവ് സെക്രട്ടറി സക്കറിയാ ഞാവള്ളിയിൽ, തണൽ കോട്ടയം മേഖലാ ചാപ്റ്റർ ചെയർമാൻ മുജീബ് റഹ് മാൻ, പാലപ്ര എസ്.എൻ.ഡി. പി യോഗം പ്രസിഡൻറ് കെ.കെ.സുരേന്ദ്രൻ,
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ തോമസ് കട്ടയ്ക്കൽ, ആമിനാ ബീവി നാസർ, വ്യാപാരി വ്യവസായി വനിതാ വിംഗ് പ്രസിഡൻറ് സ്വപ്നാ റോയ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പഞ്ചായത്ത് മെംബർമാരായ ജോണിക്കുട്ടി മുഠത്തിനകം, ഡയസ് കോക്കാട്ട്, സുജിലൻ, കെ.യു. അലിയാർ, ഷേർലി, സിന്ദു മോഹൻ, പാറത്തോട് ജമാഅത്ത് വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ, പാറത്തോട് വികസന സമിതി പ്രസിഡന്റ് ഹാജി തമ്പി കുട്ടി,എൻ എസ് എസ് കരയോഗം പ്രസിഡന്റ് അജേഷ് കുമാർ വിവിധ രാഷ്ട്രീയ സാമൂഹിക സാംസകാരിക രംഗത്തെ പ്രമുഖ വ്യക്തികൾ സന്നിഹിതരായിരുന്നു.
കോഴിക്കോട് തണലിൽ നിന്നുള്ള മൂന്ന് ഓക്സിജൻ കോൺസന്ററേറ്റർ
യോഗത്തിൽ, തണൽ കാഞ്ഞിരപ്പള്ളി ചെയർമാൻ മുജീബ് റഹ്‌മാൻ
എം. എൽ. യ്ക്ക് കൈമാറി.തണൽ പാലിയേറ്റീവ് വോളന്റിയർമാർക്കുള്ള തിരിച്ചറിയൽ കാർഡ് യോഗത്തിൽ വിതരണം ചെയ്തു.
ചീഫ് കോ അർഡിനേറ്റർ അൻസാരി പനച്ചിക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് രാജു മരിയ നന്ദിയും അർപ്പിച്ചു.