എസ്ഡിപിഐ സൗജന്യമായി ഉള്ളിയും, സബോളയും വിതരണം ചെയ്ത് പ്രതിഷേധിച്ചു.
എസ്ഡിപിഐയുടെ നേതൃത്വത്തിൽസൗജന്യമായി ഉള്ളിയും, സബോളയും വിതരണം ചെയ്ത് പ്രതിഷേധിച്ചു.
കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് അനിയന്ത്രതമായി സബോള, ഉള്ളി, വെളുത്തുള്ളി വില ക്രമാധിതമായി വർദ്ധിക്കുന്ന സാഹജര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിപണിയിൽ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സൂചകമായി ഉള്ളിയും സബോളയും സൗജന്യമായി പൊതുജനങ്ങൾക്ക് വിതരണം നടത്തി പ്രതിഷേധിച്ചു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് അലി അക്ബറിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ വൈസ് പ്രസിഡൻ്റ് ഷിബിഖാൻ മഠത്തിൽ ഉള്ളിയും സബോളയും വിതരണം നടത്തി ഉദ്ഘാടനം ചെയ്തു.
മുഖ്യ പ്രഭാഷണം പഞ്ചായത്ത് കമ്മിറ്റിയംഗം സിയാജ് വട്ടകപ്പാറ നടത്തി.
ഭാരവാഹികളായ വിഎസ് അഷറഫ്, നിജാസ് കെകെ, തുടങ്ങിയവർ സംസാരിച്ചു.