കാഞ്ഞിരപ്പള്ളിയിൽ ഉണ്ടായ വാഹനാപകടത്തിൽ ശബരിമല തീർത്ഥാടകർക്ക് പരിക്കേറ്റു.
കാഞ്ഞിരപ്പള്ളിയിൽ ഉണ്ടായ വാഹനാപകടത്തിൽ ശബരിമല തീർത്ഥാടകർക്ക് പരിക്കേറ്റു.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി വളവുകയത് ഉണ്ടായ അപകടത്തിൽ ശബരിമല തീർത്ഥാടകരായ നാലുപേർക്ക് പരിക്കേറ്റു. തൊടുപുഴ സ്വദേശികളായ ശാരദാവിലാസത്തിൽ സുജിത്ത്,സുനിത്, ശബരിനാഥ്, ഗോപാലകൃഷ്ണ പണിക്കർ എന്നിവർക്കാണ് പരിക്കേറ്റത്. ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിവരികയാണ് അപകടം ഉണ്ടായത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം ഇവരെ തൊടുപുഴയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല