എരുമേലിയിൽ  സുരക്ഷാകോട്ടയൊരുക്കി  പോലീസ് 

ചിത്രം : പ്രതീകാൽത്മം
എരുമേലിയിൽ  സുരക്ഷാകോട്ടയൊരുക്കി  പോലീസ്
എരുമേലി:
 എരുമേലിയിൽ  മണ്ഡലകാലത്തോടനുബന്ധിച്ച് എല്ലാ പോലീസ് സുരക്ഷാസംവിധാനങ്ങളും തയ്യാറായി കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ് .  എരുമേലിയിലെ പോലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
 ഓഫീസിന്റെ ഉദ്ഘാടനം  സെബാസ്റ്റ്യൻ  കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു. അഡീഷണൽ എസ്.പി വിനോദ് പിള്ള, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ടിപ്സൺ തോമസ്, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എം.അനിൽകുമാർ, എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു. ഇ.ഡി, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികൾ
24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും, ആധുനിക സൗകര്യങ്ങളോടു കൂടിയ നിരീക്ഷണ ക്യാമറകളുമാണ് എരുമേലിയിൽ സജ്ജീകരിച്ചിരിക്കുന്നത്. മോഷണം, പിടിച്ചുപറി മറ്റും തടയാൻ പാർക്കിംഗ് മൈതാനങ്ങൾ, കുളികടവുകൾ എന്നിവിടങ്ങളിൽ മഫ്റ്റിയിൽ പോലീസിനെ നിയോഗിക്കും. എരുമേലിയിൽ ഗതാഗതകുരുക്ക് സംഭവിക്കാതിരിക്കാൻ ട്രാഫിക് ഡ്യൂട്ടിയിൽ മികവുള്ളവരെയും, സ്ഥലപരിചയം ഉള്ളവരെയുമാണ് നിയോഗിച്ചിരിക്കുന്നത്. കൂടാതെ രാത്രികാലങ്ങളിൽ എത്തുന്ന ഭക്തരുടെ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ക്ഷീണമകറ്റി യാത്ര തുടരാൻ ചുക്കുകാപ്പി വിതരണത്തിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തി.  മണ്ഡലകാല ഡ്യൂട്ടിക്കായി ജില്ലയിൽ 700 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. എരുമേലിയും പരിസര പ്രദേശങ്ങളും  ഡ്രോൺ ഉപയോഗിച്ച്  പ്രത്യേക നിരീക്ഷണം നടത്തി വരികയാണ്. ഇതുകൂടാതെ അടിയന്തര സാഹചര്യമുണ്ടായാൽ അത് നേരിടുന്നതിനുവേണ്ടി പ്രത്യേകം പരിശീലനം നേടിയ  ക്യു ആർ റ്റി  ടീമിനെയും നിയോഗിക്കുമെന്നും എസ്. പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page