കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി ജോളി മടുക്കക്കുഴിയെ തിരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി ജോളി മടുക്കക്കുഴിയെ തിരഞ്ഞെടുത്തു. മണ്ണാറക്കയം ഡിവിഷനെ പ്രതിനിധീകരിക്കുന്ന ജോളി മടുക്കക്കുഴി  കേരളകോണ്‍ഗ്രസിന്റെ(എം) സംസ്ഥാന കമ്മിറ്റിയംഗമാണ്. 2015 മുതല്‍ 2019 വരെയും 2022 മുതല്‍ 2023 വരെയും കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ  വൈസ് പ്രസിഡന്റായി സേവനം ചെയ്തിരുന്നു. 2017 ല്‍ ഇടക്കാലത്ത്  കാഞ്ഞിരപ്പളളി ബ്ലോക്കില്‍ ആക്ടിംഗ് പ്രസിഡന്റാവുകയും ചെയ്തിരുന്നു കഴിഞ്ഞ തവണ ആനക്കല്ല് ഡിവിഷന്‍ അംഗമായും, നിലവില്‍ മണ്ണാറാക്കയം ഡിവിഷന്‍ അംഗവുമാണ്. തുടര്‍ന്നു വരുന്ന കാലാവധി മുഴുവന്‍ സമയവും വൈസ് പ്രസഡിഡന്റ്  സ്ഥാനം ജോളി മടുക്കക്കുഴി വഹിക്കും. 15 അംഗ ഭരണ സമിതിയില്‍ 10 എല്‍.ഡി.എഫ്, 5 യു.ഡി.എഫ് എന്നിവങ്ങനെയാണ് കക്ഷിനില. 6 സി.പി.എം, 5 കോണ്‍ഗ്രസ്, 3 കേരള കോണ്‍ഗ്രസ്(എം), 1 സി.പി.ഐ എന്നി പ്രകാരമാണ് പാര്‍ട്ടികളുടെ കക്ഷിനില. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍(വികസനം) പ്രസാദ് സി.ആര്‍ വരണാധികാരിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page