എരുമേലിയിൽ അയ്യപ്പ ഭക്തർക്കായ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കണം. അയ്യപ്പസേവാസംഘം
എരുമേലിയിൽ അയ്യപ്പ ഭക്തർക്കായ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കണം.
അയ്യപ്പസേവാസംഘം
കാഞ്ഞിരപ്പള്ളി : എരുമേലിയിൽ അയ്യപ്പഭ ക്തർക്കായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കണമെന്ന് അഖിലഭാരത അയ്യപ്പസേവാസംഘം പൊൻകുന്നം യൂണിയൻ കമ്മറ്റി ആവശ്യപ്പെട്ടു. വരാൻ പോകുന്ന ശബരി വിമാനത്താവളവും ശബരി റെയിൽവേ പദ്ധതിയും കണക്കി ലെടുത്ത് ആശുപത്രിയുടെ ആവശ്യ ക ത യോഗം വിലയിരുത്തി. ഈ വിഷയത്തിൽ അധികാരികളെ കാണുവാനും ശക്തമായ പൊതുവികാരം രൂപപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.
ശബരിമല മണ്ഡല, മകരവിളക്ക് കാലത്ത് കാഞ്ഞിരപ്പള്ളി, എരുമേലി, അഴുത, എന്നീ പ്രദേശങ്ങളിൽ അയ്യപ്പ സേവാസംഘം പൊൻകുന്നം യൂണിയൻ സ്വീകരിക്കേണ്ട നടപടികളെപ്പറ്റി ആലോചിക്കുന്നതിന് ചേർന്ന യോഗത്തിൽ പ്രസിഡന്റ് അഡ്വ. എം.എസ്. മോഹൻ അധ്യക്ഷനായിരുന്നു. അയ്യപ്പ ഭക്തർക്ക് പ്രാഥമിക ചികിത്സകൾ നൽകാനായി കാഞ്ഞി രപ്പള്ളി ജനറൽ ആശുപത്രിയിൽ സേവാസംഘം ക്യാമ്പ് മുൻ വർഷങ്ങളിലേതുപോലെ നടത്തും. എരുമേലി, അഴുത, എന്നിവിടങ്ങളിൽ അന്നദാനം നടത്തുന്നതിനും തയ്യാറാവും.
അയ്യപ്പ സേവാസംഘം ദേശീയ കൗൺസിലിലേക്ക് തിര ഞ്ഞെടുക്കപ്പെട്ട കെ.കെ. സുരേന്ദ്രൻ പാറത്തോട്, കെ.വി.എ സ്. ലാൽ അഴുത എന്നിവരെ യോഗം അഭിനന്ദിച്ചു. യൂണിയൻ സെക്രട്ടറി ബി. ചന്ദ്രശേഖരൻ നായർ ആമുഖപ്രഭാഷ ണവും പി.പി. ശശിധരൻ നായർ മുഖ്യപ്രഭാഷണവും നടത്തി. യുണിയൻ വർക്കിങ്പ്രസിഡൻ്റ് മുരളികുമാർ മുക്കാലി, അനിയൻ എരുമേലി, കെ.ബാബുരാജ് എന്നിവർ പ്രസംഗിച്ചു.