കടന്നൽ ആക്രമണത്തിൽ മരണം രണ്ടായി
മുണ്ടക്കയം : മുണ്ടക്കയം പുഞ്ചവയലിലെ കടന്നൽ ആക്രമണത്തിൽ പരിക്കെറ്റ് ചികിത്സയിൽ ആയിരുന്ന പാക്കാനം കാവനാൽ നാരായണന്റെ മകൾ തങ്കമ്മ (66) ആണ് അൽപ്പം മുൻപ് മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയിൽ വച്ചു മരണപ്പെട്ടത്. ഇവരുടെ മാതാവ് കുഞ്ഞു പെണ്ണ് (108)പുലർച്ചെ മരണപ്പെട്ടിരുന്നു. ഇതോടെ കുളവി കുത്തേറ്റ് മരിച്ചവരുടെ എണ്ണം രണ്ടായി. മറ്റു രണ്ടു പേർ ചികിത്സയിലാണ്.
വനാതിർത്തിയിൽ താമസിക്കുന്ന ഇവരുടെ വീടിനോടു ചേർന്നുള്ള കുരുമുളക് വള്ളിയിൽ ഉണ്ടായിരുന്ന കുളവി കൂടിൽ നിന്നാണ് കുളവി യുടെ അക്രമണം ഉണ്ടായത്.