വിഴിക്കിത്തോട്ടിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
കാഞ്ഞിരപ്പള്ളി: വിഴിക്കിത്തോട്ടിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പരുന്തുംമല പെട്രോൾ പമ്പിന് സമീപത്തു വച്ചാണ് അപകടം നടന്നത്. വിഴിക്കത്തോട് സ്വദേശിയായ നന്ദു (19 ) ആണ് മരണപ്പെട്ടത്.
സ്വകാര്യ ബസ്സിനെ ഓവർടേക് ചെയ്ത് കയറിയപ്പോൾ, ബൈക്ക് ബസ്സിൽ തട്ടി മറിയുകയും, ബസ് യുവാവിന്റെ ശരീരത്തിലൂടെ കയറുകയുമായിരുന്നു. ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത്.