വായ്പാഅപേക്ഷ ക്ഷണിച്ചു
വായ്പാഅപേക്ഷ ക്ഷണിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ താമസിക്കുന്ന ക്രിസ്ത്യൻ, മുസ്ലീം ന്യൂനപക്ഷവിഭാഗങ്ങളിലും മറ്റു പിന്നോക്ക വിഭാഗത്തിലുംപെട്ടവരിൽനിന്ന് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷന്റെ കാഞ്ഞിരപ്പള്ളി ഓഫീസ് വായ്പാ അപേക്ഷകൾ ക്ഷണിച്ചു. സ്വയം തൊഴിൽ, വീട് അറ്റകുറ്റപ്പണി, വിവാഹം, വിദ്യാഭ്യാസം, പുതിയ വാഹനം വാങ്ങൽ, വ്യക്തിഗത ആവശ്യങ്ങൾ തുടങ്ങിയ വായ്പകൾ കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കും. അപേക്ഷാഫോം കോർപറേഷന്റെ കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ജങ്ഷനിലുള്ള ഓഫീസിൽനിന്നു ലഭിക്കും. ഫോൺ: 04828-203330, 293900.