വിവാദ വീഡിയോയും വക്കീൽ നോട്ടീസും. അടിയന്തര കമ്മറ്റിയിൽ തർക്കം

പെരുവന്താനം ഗ്രാമപഞ്ചായത്തിലെ വിവാദ വീഡിയോയും വക്കീൽ നോട്ടീസും. അടിയന്തര കമ്മറ്റിയിൽ തർക്കം. തീരുമാനമാകാതെ പിരിഞ്ഞു

പെരുവന്താനം : പെരുവന്താനം ഗ്രാമപഞ്ചായത്തിൽ ആഗസ്റ്റ് മാസം ഇരുപതാം തീയതിയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് വീട്ടമ്മ അയച്ച വക്കീൽ നോട്ടിസിൻ മേൽ പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം വിളിച്ചുചേർത്ത അടിയന്തര കമ്മറ്റി തർക്കത്തിൽ തീരുമാനമാകാതെ പിരിഞ്ഞു. കത്തിന് ആസ്പദമായ സംഭവത്തെക്കുറിച്ച് ഒന്നും മിണ്ടാതിരുന്ന പ്രതിപക്ഷം കത്തിൽ പേര് വന്നിരിക്കുന്ന ഭരണ കക്ഷിയിൽപ്പെട്ട ചില മെമ്പർമാർക്കെതിരെ ക്രിമിനൽ നടപടിക്ക് പരാതി നൽകണമെന്നാണ് ആവശ്യപ്പെട്ടത് എന്നാൽ ഇതിനെ ഭരണസമിതി അനുകൂലിച്ചില്ല. വ്യാജ ആരോപണം ഉന്നയിച്ചുകൊണ്ട് വക്കീൽ നോട്ടീസ് അയച്ച വീട്ടമ്മക്കെതിരെ പരാതി കൊടുക്കുവാൻ ഭരണ സമിതി അംഗങ്ങൾ നീക്കം നടത്തിയെങ്കിലും ഒരംഗം മാത്രം ഇതിനെ അനുകൂലിച്ചില്ല. ഒടുവിൽ തർക്കത്തിന് ഒടുവിൽ കമ്മറ്റി തീരുമാനമാകാതെ പിരിയുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page