പൊതു അവധി ദിവസമായ ആഗസ്റ്റ് 20ന് പെരുവന്താനം ഗ്രാമപഞ്ചായത്തിൽ എന്തു സംഭവിച്ചു
പെരുവന്താനം: പൊതു അവധി ദിവസമായ ആഗസ്റ്റ് 20ന് പെരുവന്താനം ഗ്രാമപഞ്ചായത്തിൽ എന്തു സംഭവിച്ചു. സിസിടിവി ദൃശ്യങ്ങൾ തേടി പൊതുപ്രവർത്തകരും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപേക്ഷ നിയമപരമായി നിലനിൽക്കാത്ത വക്കീൽ നോട്ടീസ് ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർ തള്ളുന്നതായി ആരോപണം ഉയരുന്നു. അന്നേദിവസം ഓഫീസ് കോമ്പൗണ്ടിൽ നടന്ന നടക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ നാട്ടിൽ പാട്ടാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ തേടിയാണ് ഏഴോളം അപേക്ഷകൾ പഞ്ചായത്ത് ഓഫീസിൽ എത്തിയത്. എന്നാൽ വിവരാവകാശ നിയമം അപേക്ഷകൾ പരിഗണിക്കുമ്പോൾ തന്നെ തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും.. ദൃശ്യങ്ങൾ പുറത്തുവിടരുത് എന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരു സ്ത്രീ പഞ്ചായത്ത് വിവരാവകാശ ഓഫീസർക്ക് വക്കീൽ നോട്ടീസ് അയച്ചതാണ് വിവരം. എന്നാൽ പഞ്ചായത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി സ്ഥാപിച്ചിരിക്കുന്ന സിസിടിവികളിൽ പൊതു അവധി ദിവസം… രേഖപ്പെടുത്തിയ ദൃശ്യങ്ങൾ.. പഞ്ചായത്തുമായി ഒരു ബന്ധവുമില്ലാത്ത ഒരു സ്ത്രീയുടെ സ്വകാര്യതയെ എങ്ങനെ ബാധിക്കും എന്നാണ് വിവരാവകാശ അപേക്ഷകർ ചോദിക്കുന്നത്. ഭരണവശത്തെ അടിക്കാനുള്ള ശക്തമായ വടി കിട്ടിയിട്ടും.. മൗനം പാലിക്കുന്ന പ്രതിപക്ഷത്തിന് നിലപാടും ദുരൂഹമാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നേക്കും. എന്നാൽ ചില ഓൺലൈൻ മാധ്യമങ്ങൾക്ക് വിവാദ ദൃശ്യങ്ങൾ ലഭിച്ചുവെന്നും..ഉടൻ പുറത്ത് വരുമെന്നും സൂചനയുണ്ട്.