വഖഫ് സ്വത്തുക്കള്‍ കവര്‍ന്നെടുക്കുന്ന ബില്‍ പിന്‍വലിക്കണം.
വഖഫ് സ്വത്തുക്കള്‍ കവര്‍ന്നെടുക്കുന്ന ബില്‍ പിന്‍വലിക്കണം.
മുണ്ടക്കയം: വഖഫ് സ്വത്തുക്കള്‍ കവര്‍ന്നെടുത്ത് കോര്‍പ്പറേറ്റുകള്‍ക്ക് ധാനം ചെയ്യാനുള്ള ഗൂഢ പദ്ധതിയാണ് വഖഫ് നിയമ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് എന്നും ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും പെരുവന്താനം മുസ്ലിം ജമാഅത്ത് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. പവിത്രമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി വിശ്വാസികള്‍ വഖഫ് ചെയ്ത സ്വത്തുക്കള്‍ കയ്യടക്കാനുള്ള നീക്കത്തെ മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കും.വഖഫ് സ്വത്ത് നിര്‍ണ്ണയിക്കാനുള്ള വഖഫ് ബോര്‍ഡിന്റെ അധികാരം എടുത്തു കളയുന്നതും വഖഫ് സ്വത്തുക്കള്‍ സര്‍വ്വേ ചെയ്യാനുള്ള അധികാരം കളക്ടര്‍ക്ക് നല്‍കുന്നതും വഖഫ് സ്വത്ത് കവര്‍ന്നെടുക്കാന്‍ ലക്ഷ്യം വച്ചുള്ളതാണ്. ഇത് അംഗീകരിക്കുവാന്‍ ആകുന്നതല്ല. ഇസ്ലാമിക നിയമപ്രകാരം കൈകാര്യം ചെയ്യപ്പെടേണ്ട വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര്‍ക്ക് അവസരം നല്‍കുക വഴി വഖഫിന്റെ തത്വങ്ങള്‍ തന്നെ അട്ടിമറിക്കപ്പെടുകയാണ്. ഭരണഘടന നല്‍കുന്ന മൗലിക അവകാശത്തിന്റെയും മത സ്വാതന്ത്രത്തിന്റെയും നഗ്‌നമായ ലംഘനമായ ബില്ല് പിന്‍വലിക്കുക തന്നെ വേണമെന്ന് പൊതുയോഗം ആവശ്യപ്പെട്ടു.
ജമാഅത്ത് പ്രസിഡന്റ് എന്‍ എ വഹാബ് അദ്യക്ഷത വഹിച്ച യോഗഗം ചീഫ് ഇമാം മുഹമ്മദ് സബീര്‍ മൗലവി ഉദ്ഘാടനം ചെയ്തു. പി എച്ച് ഇസ്മായില്‍, സെയ്ദ് അല്‍സാം, വി എച്ച് റഹിം എന്നിവര്‍ സംസാരിച്ചു.