എരുമേലി ബൈപാസ് റോഡ് നാടിന് സമർപ്പിച്ചു
എരുമേലി ബൈപാസ് റോഡ് നാടിന് സമർപ്പിച്ചു
കോട്ടയം: ജംഗ്ഷനുകളിലും പ്രധാന നഗരങ്ങളിലുമുള്ള കുരുക്കാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അതിനെ തരണം ചെയ്യാൻ ബൈപാസ്, ഫ്‌ളൈ ഓവർ, അടിപ്പാതകൾ, ജംഗ്ഷൻ വികസനപദ്ധതികൾ തുടങ്ങിയ സമഗ്ര പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും പൊതുമരാമത്ത്് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൊരട്ടി ഓരുങ്കൽ കരിമ്പിൻതോട് പാത(എരുമേലി ബൈപ്പാസ്) എരുമേലിയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എരുമേലി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹായിക്കുന്ന പാത ശബരിമല തീർത്ഥാടനത്തിന് മുതൽക്കൂട്ടാകും. കാഞ്ഞിരപ്പള്ളി-എരുമേലി സംസ്ഥാന പാതയിലെ കുറുവാമൂഴിയിൽ നിന്നാരംഭിച്ച് എരുമേലി-മുക്കട റോഡിൽ കരിമ്പിൻതോട്ടിൽ എത്തിച്ചേരുന്ന കൊരട്ടി ഓരുങ്കൽ കരിമ്പിൻതോട് റോഡ് കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും റാന്നി, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ പ്രദേശത്തേക്കുമുള്ള ദീർഘദൂര യാത്രികർക്ക് എരുമേലി ടൗൺ ഒഴിവാക്കി സഞ്ചരിക്കാൻ അനുയോജ്യമായ മാർഗമാണ്. നിർദ്ദിഷ്ട ശബരി ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു സമീപത്തുകൂടിയാണ് പാത കടന്നുപോകുന്നത്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപ ചെലവഴിച്ചാണ് 6.600 കിലോമീറ്റർ റോഡ് ബിഎംബിസി നിലവാരത്തിൽ നവീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്‌ളോക്ക് പഞ്ചായത്തംഗം ജൂബി അഷറഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി, ജസ്‌ന നജീബ്, ലിസി സജി, അനിതാ സന്തോഷ്, സുനിൽ ചെറിയാൻ, നാസർ പനച്ചി, പി.എ. ഷാനവാസ്, അജേഷ് കുമാർ, പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ കാഞ്ഞിരപ്പള്ളി പൊതുമരാമത്ത് റോഡ് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എൽ. രാഗിണി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ഐ. അജി, അനുശ്രീ സാബു, റെജി അമ്പാറ, ബിനോ ജോൺ ചാലക്കുഴി, നൗഷാദ് കുറുംകാട്ടിൽ, കെ.ആർ.സോജി, ജോസ് പഴയതോട്ടം, സലിം വാഴമറ്റം, ജോസി ചിറ്റടിയിൽ, ഉണ്ണിരാജ്, പി.കെ. റസാഖ്, മുഹമ്മദ്നസിം പറമ്പിൽ എന്നിവർ പങ്കെടുത്ത
നവീകരിച്ച ഇടക്കുന്നം റോഡ് ഇടക്കുന്നം ഉദ്ഘാടനം ചെയ്തു