റിട്ടയേർഡ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷന്റെ വാർഷിക സമ്മേളനവും കുടുംബ സംഗമവും നാളെ
വാർഷിക സമ്മേളനവും കുടുംബ സംഗമവും
കാഞ്ഞിരപ്പള്ളി: റിട്ടയേർഡ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷന്റെ വാർഷിക സമ്മേളനവും കുടുംബ സംഗമവും നാളെ രാവിലെ 9. 30 മുതൽ കാഞ്ഞിരപ്പള്ളി വ്യാപാര ഭവനിൽ നടക്കും
പ്രസിഡന്റ് സി കെ അബൂ ഉബൈദത്തിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി.എ. ഷമീർ ഉദ്ഘാടനം ചെയ്യും.
ഡിസിസി ജനറൽ സെക്രട്ടറി പ്രൊഫസർ റോണി കെ ബേബി മുഖ്യപ്രഭാഷണം നടത്തും. രക്ഷാധികാരി വി.ഐ അബ്ദുൽ കരീം, അഡ്വക്കേറ്റ് പി. ജീരാജ്, ബിനു മറ്റക്കര, ബിജു പത്യാല, നിബു ഷൗക്കത്ത്, പി.എൻ. ദാമോദരൻപിള്ള, വി. ആർ. മോഹനൻ പിള്ള, സി. എം. മുഹമ്മദ് ഫൈസി, ഡി. ഹെർബെർട്ട്, പി. പി. സഫറുള്ള ഖാൻ, ടോണി ജോസഫ്, കെ. എസ്. രാജൻ പിള്ള, അമീർ ഹംസ, സി.സി ജയിംസ്, കെ. എസ്. അഹമ്മദ് കബീർ, കെ. എം. സുരേന്ദ്രൻ, എ.വി. ജോസഫ് കുഞ്ഞ്, ഓ. എ. റഷീദ്, മോഹൻദാസ് പഴുമല, ടി. എ. അബ്ദുൽ നാസർ, എസ്. ഇ. മുഹമ്മദ് കാസിം എന്നിവർ പ്രസംഗിക്കും.