പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിരമിച്ച അധ്യാപകരെയും പ്രശസ്ത മാധ്യമപ്രവർത്തകരെയും ആദരിച്ചു.
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിരമിച്ച അധ്യാപകരെയും പ്രശസ്ത മാധ്യമപ്രവർത്തകരെയും ആദരിച്ചു.
കാഞ്ഞിരപ്പള്ളി : എംഎൽഎ സർവീസ് ആർമിയുടെ കീഴിലുള്ള ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിരമിച്ച അധ്യാപകരെയും നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രശസ്ത മാധ്യമപ്രവർത്തകരെയും ആദരിച്ചു. ഗുരുവന്ദനം 2024 എന്ന പേരിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസും, മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും ആയിരുന്ന ജസ്റ്റിസ്.ആന്റണി ഡൊമിനിക് മുഖ്യപ്രഭാഷണം നടത്തുകയും ആദരവ് നൽകുകയും ചെയ്തു. ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടറും മുൻ കോളേജ് പ്രിൻസിപ്പലുമായ ഡോ. ആൻസി ജോസഫ്, ഫ്യൂച്ചർ സ്റ്റാർസ് സെക്രട്ടറിയും വിരമിച്ച ഹയർസെക്കൻഡറി അധ്യാപികയുമായ സുജ എം.ജി, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയി മുണ്ടുപാലം, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ പൊട്ടനാനി , പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, സെന്റ് ഡോമിനിക്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, കോളേജ് ബർസാർ ഫാ. മനോജ് പാലക്കുടി തുടങ്ങിയവർ പ്രസംഗിച്ചു.